ഇ. സന്തോഷ് കുമാര്‍ Author

E Santhosh Kumar

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തും നോവലിസ്റ്റും ആണ് ഇ. സന്തോഷ് കുമാർ. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അന്ധകാരനഴി ഉൾപ്പെടെ നാല് നോവലുകളും രചിച്ചിട്ടുണ്ട്. അന്ധകാരനഴി 2012ലെ ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി 1969-ൽ തൃശ്ശൂർ ജില്ലയിലെ പട്ടിക്കാട് എന്ന ഗ്രാമത്തിൽ, ഗോവിന്ദൻകുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ചു. പട്ടിക്കാട് ഗവൺമെന്റ് ഹൈസ്കൂൾ, തൃശ്ശൂർ കേരള വർമ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം നേടി. ഇപ്പോൾ നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ഗുരുവായൂർ ബ്രാഞ്ച് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ രോഷ്നി; അമൽ, ലക്ഷ്മി എന്നിവരാണ് മക്കൾ.



Need some editing or want to add info here ?, please write to us.

Other Books by Author E Santhosh Kumar