Image of Book രാജയോഗം – കുമാരനാശാന്റെ മലയാള പരിഭാഷ
  • Thumbnail image of Book രാജയോഗം – കുമാരനാശാന്റെ മലയാള പരിഭാഷ

രാജയോഗം – കുമാരനാശാന്റെ മലയാള പരിഭാഷ

ISBN : 9780000105097
Language : Malayalam
Edition : 1916
Page(s) : 350
Condition : New
3 out of 5 rating, based on 36 review(s)
Free E-Book

Price of this Book is ₹0.00

Book Name in English : Rajayogam Kumaranashan Malayala Paribhasha

“രാജയോഗം” എന്ന ഈ കൃതിയ്ക്കു രണ്ടു ഭാഗങ്ങളുണ്ട് – രാജയോഗത്തിനെക്കുറിച്ച് വിവേകാനന്ദസ്വാമികള്‍ അമേരിക്കയില്‍ നടത്തിയ എട്ടു പ്രഭാഷണങ്ങളടങ്ങുന്ന പൂര്‍വ്വഭാഗവും, പാതഞ്ജലയോഗസൂത്രങ്ങളുടെ വ്യാഖ്യാനമടങ്ങുന്ന ഉത്തരഭാഗവും. ഇതില്‍ യോഗസൂത്രങ്ങളുടെ വ്യാഖ്യാനമാണ് വിവേകാനന്ദസ്വാമികള്‍ സ്വയം രചിച്ചിട്ടുള്ള ഒരേ ഒരു കൃതി. സ്വാമികളുടെ മറ്റു കൃതികളെല്ലാം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ ആധാരമാക്കി പിന്നീട് പുസ്തകങ്ങളായി തയ്യാറക്കപ്പെട്ടവയാണ്.ശ്രീനാരായണഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് കുമാരനാശാന്‍ ഉപരിപഠനത്തിനായി കല്‍ക്കത്തയില്‍ താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിനു വിവേകാനന്ദസാഹിത്യത്തില്‍ അഭിരുചി ജനിക്കുകയും അതിന്റെ തുടര്‍ച്ചയെന്നോണം പിന്നീട് ആശാന്‍ വിവേകാനന്ദസ്വാമികളുടെ “രാജയോഗം” എന്ന കൃതി മലയാളത്തില്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു. ആദ്യമായി 1916-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്റെ നിരവധി പതിപ്പുകള്‍ പുറത്തിറങ്ങുകയുണ്ടായി. വളരെനാള്‍ ഔട്ട് ഓഫ് പ്രിന്റ് ആയിരുന്ന ഈ അപൂര്‍വ്വകൃതി അടുത്തകാലത്തു കുമാരനാശാന്‍ ദേശീയസാംസ്കാരിക ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ച “കുമാരനാശാന്റെ സമ്പൂര്‍ണ്ണകൃതികള്‍” മൂന്നാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ഒരു സന്തോഷകരമായ വസ്തുതയാണ്.
courtesy :malayalamebooks.org
Write a review on this book!.
Write Your Review about രാജയോഗം – കുമാരനാശാന്റെ മലയാള പരിഭാഷ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 388 times

Customers who bought this book also purchased