Book Name in English : Happy Family Life
2017 ഏപ്രില്‍ 3ന് വൈകീട്ട് 5 മണിക്കാണ് ഈ പുസ്തകമെഴുത്തിന്റെ തുടക്കം. കുടുംബങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുസ്തകമെഴുതാന്‍ പ്രേരണ ലഭിച്ചത്. ഇതില്‍ പരാമര്‍ശിച്ചിട്ടുള്ള ഉദാഹരണമായി നല്‍കിയ ഓരോ കഥകളും എനിക്കു ചുറ്റും സംഭവിച്ച ജീവിതങ്ങളുടേതാണ്. പേരുകള്‍ മാറ്റി അവതരിപ്പിച്ചുവെന്ന് മാത്രം.
കുടുംബ ജീവിതം വിവാഹശേഷം മുതല്‍ തുടങ്ങുന്ന ഒന്നാണ്. പക്വതയെത്തിയ ഒരാള്‍ക്ക് മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും പറ്റൂ. കാരണം, വളരെ സങ്കീര്‍ണ്ണവും വളരെ പവിത്രതയോടെയും കരുതലോടെയും കൊണ്ടുപോകേണ്ട ഒരു മഹദ്കര്‍മ്മമാണ് വിവാഹം. അതില്‍ വന്നേക്കാവുന്ന പ്രശ്‌നങ്ങളെ അഡ്ജസ്റ്റ് ചെയ്യാനുള്ള കഴിവ് ആര്‍ജ്ജിച്ചെടുത്ത ഒരാള്‍ക്കേ നല്ല രീതിയില്‍ കുടുംബത്തെ കൊണ്ടുപോകാന്‍ കഴിയൂ.
ഇണയെ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍, ദാമ്പത്യജീവിതത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍, കുടുംബത്തില്‍ വന്നേക്കാവുന്ന ചെറു/വന്‍ പാകപ്പിഴവുകള്‍ക്കെല്ലാം മനഃശാസ്ത്ര വിശദീകരണവും പ്രശ്‌ന പരിഹാരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
കുടുംബത്തില്‍ നടക്കുന്ന ഏതൊരു പ്രവര്‍ത്തനവും മക്കള്‍ കണ്ടുപഠിക്കുന്നുണ്ട്. കുടുംബം വിദ്യാലയമായിട്ടാണല്ലോ വിശേഷിപ്പിക്കാറ്. മക്കളെ നല്ല രീതിയില്‍ വളര്‍ത്തിയെടുക്കല്‍ പ്രയാസകരമാണെങ്കിലും പക്വതയിലെത്തിയ മാതാപിതാക്കളെ അപേക്ഷിച്ച് ശ്രമകരവുമാണ്. അവരെ നാം ആഗ്രഹിക്കുന്ന രൂപത്തില്‍ വളര്‍ത്തിയെടുക്കാനുതകുന്ന ടിപ്‌സുകളാണ് ഇതിലെ ഓരോ ലേഖനത്തിലും.
ഈ രചനയില്‍ സംഭവിച്ച തെറ്റുകുറ്റങ്ങള്‍ തിരുത്തിയ ജുനൈദ് പറവന്നൂരിനും, മനോഹരമായ കവറും ലേഔട്ടും ചെയ്ത അശ്കര്‍ നുസ്‌രിക്കും ഡി.ടി.പി ചെയ്ത സല്‍മാന്‍ രണ്ടത്താണിക്കും കൂടെനിന്ന് സപ്പോര്‍ട്ട് ചെയ്ത എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ മനസ്സിലാക്കാന്‍ ഉതകുന്ന രൂപത്തിലാണ് ഇതിനെ ആവിഷ്‌കരിച്ചിട്ടുള്ളത്. കാലങ്ങള്‍ എടുത്ത് ചെയ്ത രചനയാണെങ്കിലും പിഴവുകളും തെറ്റായ ആശയങ്ങളും വരാന്‍ സാധ്യതയുണ്ട്. അത് തിരുത്തി ചൂണ്ടികാട്ടിയാല്‍ സന്തോഷം. നിങ്ങളുടെ ജീവിതത്തില്‍ ചെറുതായെങ്കിലും ഒരു കൃതി മാറ്റം വരുത്തുകയാണെങ്കില്‍ അറിയിക്കുമെന്ന പ്രതീക്ഷയോടെ.....
സാജിദ് മുഹമ്മദ്Write a review on this book!. Write Your Review about ഹാപ്പി ഫാമിലി ലൈഫ് Other InformationThis book has been viewed by users 1236 times
This is a digital Product, so you have to use Kerala Book Store Mobile App to download and Listen or Read this book.Please use the following link to download the apps.

