Book Name in English : Theranjedutha Prethaanubhava Kathakal
മരണവും മരണാനന്തര ജീവിതവും എന്നെ ആകർഷിച്ചു തുടങ്ങിയത് കട്ടിക്കാലത്താണ്. പൂജപ്പുര സ്കൂളിൽ നടന്നാണ് പോകാറ്. വെളുപ്പിന് സൈക്കിൾ ചവിട്ടാൻ പോകുന്നത് ഒരു ഹരമായിരുന്നു.
നേരം വെളുത്തുവരുന്നതേയുള്ളൂ. ഇരുട്ട് പൂർണമായും മാറിയിട്ടില്ല. പൂജപ്പുര ജംഗ്ഷൻ എത്തുന്നതിനു മുൻപ് ഇടതുഭാഗത്ത് പറങ്കിമാവുകൾ നിറഞ്ഞു നിൽക്കുന്ന ഒരു സ്ഥലമാണ്. ഇന്ന് അവിടെ യൊക്കെ ബഹുനില കെട്ടിടങ്ങൾ ആകാശത്തോളം ഉയർന്നുനിൽക്കുന്നു. അന്ന് റോഡ് വിജനമായി രുന്നു. പെട്ടെന്ന് പറങ്കിമാവിൻതോട്ടത്തിൽ ഒരാൾ തൂക്കുകയറിൽ പിടയ്ക്കുന്നു. ഞാൻ ഒരാഘാത ത്തോടെ നിശ്ചലമായിനിന്നു. പിന്നെ വിറപൂണ്ട നിലത്തുറയ്ക്കാത്ത കാലുകളോടെ തിരിഞ്ഞുനടന്നു. പിന്നെ ഒരു മരണം കണ്ടത് സ്കൂളിലേക്ക് പോകുംവഴി ഇന്നത്തെ പൂജപ്പുര ആയൂർവേദ റിസർച്ച് ആശുപത്രിക്ക് പിന്നിലത്തെ ഒരു വീട്ടിൽ ഒരു യുവതിയെ കിണറ്റിൽ നിന്ന് ജഡാവസ്ഥയിൽ പൊക്കിയെടുക്കുന്നതാണ്.
രണ്ടു ശവശരീരങ്ങൾ എന്നെ, എന്റെ വളർച്ചയിൽ വേട്ടയാടിക്കൊണ്ടിരുന്നുവെന്നത് സത്യം.Write a review on this book!. Write Your Review about തെരഞ്ഞെടുത്ത പ്രേതാനുഭവകഥകൾ Other InformationThis book has been viewed by users 12 times