Book Name in Malayalam : സെൻ നടപ്പ് സെൻ ഇരിപ്പ്
സെൻ അപൂർവമായൊരു വിടർച്ചയാണ്. മനുഷ്യബോധത്തിന്റെ ചരിത്രത്തിലെ വിചിത്രസംഭവങ്ങളിൽ ഒന്ന്. അത് ബുദ്ധന്റെ അനുഭവവും ലാവോത്സുവിന്റെ അനുഭവവും തമ്മിലുള്ള സമാഗമമാണ്. അതിന് ബുദ്ധന്റെ സൗന്ദര്യവുമുണ്ട്, ലാവോത്സുവിന്റെ സൗന്ദര്യവുമുണ്ട്; അത് രണ്ടുപേരുടേയും കുഞ്ഞാണ്. അതിനു മുൻപോ അതിനു പിൻപോ അങ്ങനെ ഒരു സമാഗമം നടന്നിട്ടില്ല.
ഇഹവും അഹവും മറന്ന്, പരമവിശ്രാന്തിയുടെ മടിത്തട്ടിൽ ശിരസ്സിയ്ക്കുന്ന അനുഭവമാണ് ഈ വായന. ഇന്നിനെ പുണർന്ന്, അതീതഭാവിയിലേക്കു പടരുവാൻ ഈ സെൻ ഗുരു നിങ്ങളെ പഠിപ്പിക്കും. യോഗാത്മകതയും
യുക്തിചിന്തയും ചരിത്രാവലോകനവും മനോവിശകലനവും ഫലിതപ്രകാശനവുമൊക്കെ ഇവിടെ ഒന്നുപോലെ ബോധനോപാധികളാകുന്നു. സാധകരുമായി ഒരു സംവാദത്തിനല്ല, സല്ലാപത്തിനാണ് ഈ ആശ്രമം വേദിയാകുന്നത്.Write Your Review about Zen Nadappu Zen Irippu - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3 times