Book Name in Malayalam : അമ്മയുടെ അരികിൽ
ഡോ. വിജയ് മേനോന്റെ ‘അമ്മയുടെ അരികിൽ‘ എന്ന ചെറുകഥാസമാഹാരം മനസ്സിന്റെ കാന്തസൂചികളെ പല ദിശകളിലേക്കും ചലിപ്പിക്കുന്ന പതിനാലു കഥകൾ ചേർന്നതാണ്. പ്രത്യക്ഷത്തിൽ അവ ലളിതാഖ്യാനങ്ങൾ, സൂക്ഷ്‌മത്തിൽ അകമേ വളരുന്ന ബൃഹദാഖ്യാനങ്ങൾ. ഓരോ കഥയുടെ ചെറുതരിയും പോകെപ്പോകെ അനേകം ഭാവലോകങ്ങളെ അകമേ വിടർത്തുന്നു എന്നാണനുഭവം.“അമ്മയുടെ അരികിൽ‘ എന്ന കഥ, ഏതു യന്ത്രനിയന്ത്രിതയുഗത്തിൽ ജീവിച്ചാലും എത്ര ധൂസരമായ ലോകാവസ്ഥയ്ക്ക് അടിമപ്പെടേണ്ടി വന്നാലും നാഭിനാളബന്ധം ആണ് ആത്യന്തികമായ ആശ്രയം എന്ന് തോന്നിക്കുന്നു. ബന്ധങ്ങൾ മാറിമാറി സ്ഥാപിക്കുകയും ഉപചാരത്തിന്റെ മധുരം പുറമേ പുരട്ടി സൗഹൃദം നടിക്കുകയും ചെയ്യുന്ന ജീവിതശീലം പെരുത്തുവരുമ്പോഴും അതിനിടയിൽപ്പെട്ട ഒരു മനസ്സ് അമ്മ എന്ന സ്നേഹതപസ്സിന്റെ അരികിലേക്ക് സ്വന്തം നേട്ടങ്ങൾ വിഗണിച്ചും ഓടിയെത്താൻ തയ്യാറാവുന്നത് ഈ കഥയിൽ വായിക്കുമ്പോൾ പെറ്റമണ്ണിന്റെ വറ്റിപ്പോകാത്ത സ്നേഹസൗരഭം കഥാകാരൻ്റെ നാഡികളിലൂടെ ഒഴുകിക്കൊണ്ടി രിക്കുന്നതും സ്പർശിച്ചനുഭവിക്കാം.ഡോ. വിജയ് മേനോന്റെ കഥകളിലെ ഭാഷാശൈലിയും ശില്പസ്വരൂപവും മലയാള മണ്ണിന്റെ വചനസംസ്‌കാരപരിമളം ചേർന്നതാണ്. കവിതകളും കഥകളിപ്പദങ്ങളും നാട്ടുമൊഴിത്തളിരുകളും നമ്പ്യാരുടെ നർമ്മത്തിളക്കവും വിഷമാലിന്യങ്ങൾ വന്നു മൂടിയെങ്കിലും അടിയിലൂടെ നിർമ്മലമായി മൂകമായി ഒഴുകുന്ന നാട്ടരുവി പോലുള്ള ഭാഷാശൈലിയും ഈ കഥകളെ മലയാളമനസ്സിന്റെ സ്വാഭാവികോച്ചാരണമാ ക്കുന്നല്ലോ എന്നു വിസ്‌മയിക്കുന്നു. “എവിടെത്തെയന്നം നുണഞ്ഞാലും പൊക്കിളിൻ തനിരസം താനേയുണർന്നേക്കാം” എന്നറിഞ്ഞ് ആനന്ദിക്കുന്നു.– വി. മധുസൂദനൻ നായർWrite Your Review about Ammayude Arikil - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 2 times