Book Name in Malayalam : പ്രകാശസന്നിധി
ഒരു യോഗിയുടെ ആത്മകഥയുടെ ചെയിതാവായ പരമഹംസ യോഗാനന്ദന്റെ പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജ്ഞാനനിർഭരമായ ഈ വാല്യം, മഹത്തരമായ ആത്മീയ സമരസതയും സന്തുലനവും തേടുന്ന എല്ലാവർക്കും പ്രായോഗിക മാർഗദർശനത്തിന്റെയും പ്രവചാദനത്തിന്റെയും ഒരു നിധി കാഴ്ച്‌ചവെയ്ക്കുന്നു. മുമ്പിലത്തേതിലും പ്രോത്സാഹജനകവും ശക്തവുമായ ഉൾക്കാഴ്ചകളോടെ, പ്രകാശസന്നിധിയുടെ ഈ വിപുലീകരിച്ച പതിപ്പ് നമ്മിലോരോരുത്തരിലും ഒളിഞ്ഞിരിക്കുന്ന അനന്തശക്തിയെക്കുറിച്ചുള്ള പുതുതായ ഒരു ബോധം ഉണർത്തി, നിത്യജീവിതത്തിലെ അനേകം വെല്ലുവിളികൾ നേരിടാനുള്ള, ആത്മീയ അവബോധത്തിൻ്റെ ജ്യോതി കൊണ്ടെത്തിക്കുന്നു.
ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങൾ:
തീരുമാനങ്ങൾ എടുക്കാനുള്ള വിജ്ഞാനവും മനശ്ശക്തിയും കണ്ടെത്തൽ
ക്ലേശം, ആധി, ഭയം എന്നിവയുടെ മറുമരുന്ന്
പരാജയങ്ങളെ വിജയങ്ങളായി മാറ്റിയെടുക്കൽ
ഒരു അനിശ്ചിതലോകത്ത് സുരക്ഷിതത്വം
മനുഷ്യബന്ധങ്ങളെ കുറ്റമറ്റതാക്കൽ
ദൃഢപ്രസ്താവത്തിൻ്റെയും പ്രാർഥനയുടെയും
മരണത്തെ മനസിലാക്കൽ
ജഗദീശ്വരനുമായി വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുക്കൽWrite Your Review about Prakashasanidhi - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3 times