പി സ് മനേക്ഷ് Author

P S Maneksh

1971 ൽ തിരുവനന്തപുരം ജില്ലയിലെ കുറവൻകോണത്ത് ജനനം.
പിതാവ്: സി.കെ. പ്രഭാതചന്ദ്രൻനായർ
മാതാവ്: പി. സുശീല
തിരുവനന്തപുരത്തെ നിർമ്മല ഭവൻ സ്കൂൾ, ക്രൈസ്റ്റ് നഗർ സ്കൂൾ, ആർട്‌സ് കോളേജ്, കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഐ.എച്ച്.ആർ.ഡിയിലെ വിവിധ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചു. ഐ.എച്ച്.ആർ. ഡിയിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി നോക്കവേ സാംസ്കാരിക വകുപ്പിൻ്റെ ഭാഗമായ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഡപ്യൂട്ടേഷനിൽ മെംബർ സെക്രട്ടറിയായി പ്രവേശിച്ചു. അഖിലേന്ത്യ കാരം ഫെഡറേഷൻ്റെ വൈസ് പ്രസിഡന്റ്, കാരം അസോസിയേഷൻ കേരളയുടെ മുഖ്യരക്ഷാധികാരി എന്നീ ചുമതലകൾ വഹിക്കുന്നു.
ജീവിതപങ്കാളി: മഞ്ജു എസ്.എൽ. (ആലിബി സൈബർ ഫോറൻസിക്)
മകൾ: മാനസി എം. (L and T, ചെന്നൈ)



Need some editing or want to add info here ?, please write to us.

Other Books by Author P S Maneksh