Book Name in English : Atheetham
അനീതിക്കെതിരെയുള്ള അമർഷവും കണ്ണീരൊപ്പുന്നവർക്കുള്ള കൈയടികളും നല്ലത് ചെയ്യുന്നവർക്കുള്ള നിരന്തരാനന്ദവും വിട്ടുപോയവർക്കുള്ള വേദനയൂറുന്ന വിടപറച്ചിലും ആയിത്തീർന്ന ആനുകാലികപംക്തിയിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട കുറിപ്പുകൾ. വർത്തമാനകാലത്തിന്റെ നേരും നോവും പ്രതിഫലിപ്പിക്കുന്നു എന്നതിനാലാണ് കേരള നിയമസഭ, സംസ്ഥാന സർക്കാർ, ജൈവ വൈവിധ്യ ബോർഡ്, കേരള സംസ്ഥാന ഫാർമസി കൗൺസിൽ എന്നിവരുടേത് ഉൾപ്പെടെയുള്ള പ്രമുഖ അവാർഡുകൾ ഈ പംക്തിയെ തേടിയെത്തിയത്. ഋജുവായ ശൈലിയിൽ വായനക്കാരുമായി നേരിട്ട് സംവദിക്കുന്ന ഭാഷ. ധിഷണയുടെ പൊട്ടിത്തെറിക്കലുകളും നട്ടെല്ലുയർപ്പിന്റെ ചങ്കൂറ്റവും അനുഭവിപ്പിക്കുന്ന ലേഖനങ്ങൾ. അമർന്നുപോവുന്ന സാധാരണക്കാരൻ്റെ നിസ്സഹായതയ്ക്കുമപ്പുറം ആരുമില്ലാത്തവർക്കുവേണ്ടി ഉയർന്നുപൊങ്ങുന്ന വലതുമുഷ്ടിക്കരുത്തും ’അതീത’ത്തിൽ വായിച്ചെടുക്കാംWrite Your Review about അതീതം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 24 times