Book Name in English : Anthalusian Prathidwanikal
നാഗരികതകളുടെ സംഘട്ടനത്തെക്കുറിച്ച കൊളോണിയൽ സിദ്ധാന്തം, അപരിഹാര്യമായ വൈരുധ്യങ്ങളെന്ന് വിധിയെഴുതിയ പാശ്ചാത്യ, ഇസ്‌ലാമിക സംസ്‌കാരങ്ങളിലെ പാരസ്പര്യങ്ങൾ അന്വേഷിക്കുകയാണ് ഈ പുസ്‌തകത്തിലൂടെ മുഹമ്മദ് ശമീം. കുരിശുയുദ്ധങ്ങൾ തൊട്ട് ആരംഭിച്ച അപരവിദ്വേഷത്തിന്റെ പ്രകടനം പുതിയ കാലത്ത് ഇസ്‌ലാമോഫോബിയയുടെ ഭീഷണരൂപം പ്രാപിച്ചു നിൽക്കുമ്പോൾ, പാശ്ചാത്യ ഭാഷകളിലെ ഭുവന പ്രശസ്തരായ എഴുത്തുകാരുടെ കൃതികളിലെ ഇസ്ലാമിക ബിംബങ്ങളെയും രൂപകങ്ങളെയും വിശകലനം ചെയ്യുന്നു ഈ കൃതി. പാരസ്‌പര്യത്തിന്റെ പുതിയ സംസ്കാരത്തെ സൃഷ്ടിക്കുന്നു എന്ന തോടൊപ്പം ഇസ്ലാമിക സ്രോതസ്സുകളുടെ സർഗാത്മക സാധ്യതകളെ വെളിപ്പെടുത്തുകയും ചെയ്യുന്നു ഈ പുസ്തകംWrite Your Review about അന്ദലൂസിയൻ പ്രതിധ്വനികൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 14 times