Image of the Book ആടു ജീവിതം
  • Thumbnail image of the Book ആടു ജീവിതം
  • back image of the book ആടു ജീവിതം

ആടു ജീവിതം

Publisher :Green Books
ISBN : 9788184231175
Language :Malayalam
Edition : March 2024 , 250th Edtion
Page(s) : 220
Condition : New
3 out of 5 rating, based on 528 review(s)
Printed Book

Rs 300.00
Rs 285.00

Book Name in English : Aadujeevitham

മലയാള നോവല്‍ സാഹിത്യ ചരിത്രത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ആടുജീവിതം ഒരു സിനിമയാകുകയാണ്. എഴുത്തുകാരന്‍ അടുക്കിപ്പെറുക്കി വെച്ചിരിക്കുന്ന വാക്കുകള്‍ക്കുള്ളിലെ മാസ്മരികമായ ഒരു ലോകം ഇതുവരെ ഓരോ വായനക്കാരനും അവരവരുടെ അനുഭവങ്ങള്‍ക്കും ഭാവനയ്ക്കുമനുസരിച്ച് ആസ്വദിച്ചിരുന്ന വായനയുടെ ആഴങ്ങള്‍ക്ക് ഈ ദൃശ്യവിരുന്ന് കൂടുതല്‍ ചാരുത പകരുമെന്ന് പ്രത്യാശിക്കാം.

“ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ള പൃഥ്വിരാജും അമല പോളും താലിബും റിക്കും ജിമ്മി ജീന്‍ ലൂയിസും ഒക്കെ നിങ്ങളുടെ മനസ്സില്‍ കോറിയിട്ടിരിക്കുന്ന രൂപങ്ങളുമായി സാദൃശ്യമുണ്ടാകാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ ഞാനും നിങ്ങളും തമ്മിലുള്ള ചിന്തകള്‍ക്ക് സമാനതകളുണ്ടാകുകയാണ്.“
- ബ്ലെസ്സി

“ബ്ലെസ്സി എന്ന സംവിധായകന്‍റെ കൃതൃയതയോടെയുള്ള അവതരണ മികവും ബെന്യാമിന്‍റെ നോവലിലെ അനര്‍ഘമുഹൂര്‍ത്തങ്ങളും ചേര്‍ന്ന ഈ ചലച്ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും.“

- പൃഥ്വിരാജ്

മധുരമായ ഗദ്യം, അനുഭവ തീവ്രമായ പ്രമേയം, മലയാളിത്തം എല്ലാം ഒത്തിണങ്ങിയ നോവലാണ് ബെന്യാമിന്റെ ആടുജീവിതം. മരുഭൂമിയുടെ വിഭ്രാമകമായ സൌന്ദര്യം, മരുലോകത്തിന്റെ സവിശേഷതകള്‍ ഇതൊന്നും മലയാള നോവലില്‍ ഇത്ര ആഴത്തില്‍ ഇതിനു മുമ്പ് രേഖപ്പെടുത്തിയിട്ടില്ല. മലയാള സാഹിത്യത്തെയും ഭാഷയെയും ഈ നോവല്‍ ഏറെ ഉയരത്തിലെത്തിച്ചിരിക്കുന്നു.
-പി വത്സല.
അനുഭവങ്ങളുടെ വശ്യതയിലും കലാത്മകതയിലും ഗ്രിഗറീ ഡേവിഡ് റോബര്‍ട്സിന്റെ ശാന്താറാം എന്ന നോവലിനെ അതിശയിക്കുന്ന നോവലാണ് ബെന്യാമിന്റെ ആടുജീവിതം. ആടുജീവിതം ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടല്ല;ചോര വാര്‍ക്കുന്ന ജീവിതം തന്നെയാണ്. സഹൃദയരായ വായനക്കാര്‍ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത തലങ്ങളിലുമുള്ള മുഴുവന്‍ ആളുകളും വായിച്ചിരിക്കേണ്ട പുസ്തകം എന്ന് ഈ കൃതിയെ ഒട്ടും അതിശയോക്തിയില്ലാതെ വിശേഷിപ്പിക്കാം
- എന്‍ ശശിധരന്‍
എന്നെ വിസ്മയിപ്പിച്ച മലയാള നോവല്‍
- എം.മുകുന്ദന്‍
2009 ലെ കേരളാ സാഹിത്യ അക്കാഡമി അവാര്‍ഡു നേടിയ ഈ നോവലിനും, വായനയുടെ ലോകത്തേക്ക് മലയാളിയെ തിരിച്ചു കൊണ്ടുപോയ ബേന്ന്യാമിനും കേരളാ ബുക്ക് സ്റ്റോറിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍


For more information, please visit this book webpage
reviewed by Muhammed Jabir
Date Added: Wednesday 22 Apr 2026

ബെന്യാമിന്റെ ഉദ്വേഗജനകമായ പുതിയ നോവൽ ‘മഞ്ഞവെയിൽ മരണങ്ങൾ‘ ഉറക്കമിളച്ചിരുന്നാണ് വായിച്ച് തീർത്തത്. നോവലിനെപ്പറ്റിയുള്ള വിലയിരുത്തലുകൾ സാഹിത്യലോകത്ത് പലയിടത്തും നടന്നുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ആടുജീവിതത്തേക്കാൾ അധികമായി മഞ്ഞവെയിൽ മരണങ്ങൾ ചർച്ചാവിഷയമാകും എന്ന് തന്നെ കരുതാം.\r\n\r\nസൈബർ ലോകത്തിലെ പ്രധാന സങ്കേതങ്ങളായ ഈ-മെയിൽ, ഓർക്കുട്ട്, ഫേസ്ബുക്ക് എന്നതൊക്കെ, സുപ്രധാന പങ്കുവഹിക്കുന്ന കഥാപാത്രങ്ങൾ തന്നെയാണ് നോവലിൽ. കഥയെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകങ്ങളായിത്തന്നെ ഇതെല്ലാം അവതരിക്കപ്പെട്ടിരിക്കുന്നു. വ്യാഴച്ചന്ത എന്ന സൌഹൃദക്കൂട്ടവും കഥയെ മുന്നോട്ട് കൊണ്ടുപോകുന്ന മുഖ്യഘടകമാണ്. വ്യാഴച്ചന്തയിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ ബന്യാമിനെപ്പോലെ തന്നെ ബഹറിനിൽ ജോലി ചെയ്യുന്ന അനിൽ വേങ്ങോട്, നട്ടപ്രാന്തൻ (സജു), സലിം, സുധിമാഷ്, ബിജു, നിബു എന്നീ സുഹൃത്തുക്കളാണ്. ജീവിച്ചിരിക്കുന്നവർ ഏതെങ്കിലുമൊരു കഥയിൽ കഥാപാത്രങ്ങളായി വരുന്നത് സാഹിത്യലോകത്ത് ഇതാദ്യമൊന്നുമല്ല. പക്ഷെ അവരൊക്കെയും കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഇത്രയേറെ പ്രാധാന്യം കൈവരിക്കുന്നത് ആദ്യമായിട്ടാകാനാണ് സാദ്ധ്യത. വ്യാഴച്ചന്തക്കാർ പലരുമായും നേരിട്ട് പരിചയവും അടുത്ത സൌഹൃദവും ഉണ്ടെന്നുള്ളതാണ് വായനയിൽ പ്രത്യേകമായി എന്നെ ആഹ്ലാദിപ്പിച്ചത്. ഒരു ബഹറിൻ യാത്രയ്ക്കിടയിൽ സമാനമായ ഒരു വ്യാഴച്ചന്തയിൽ കഥാകൃത്ത് അടക്കമുള്ള ഈ സുഹൃത്തുക്കൾക്കൊപ്പം പങ്കാളിയാകാൻ സാധിച്ചിട്ടുണ്ടെന്നുള്ളത് അതീവ സന്തോഷത്തോടെ സ്മരിക്കുന്നു.\r\n\r\nസ്വന്തം സൌഹൃദവലയത്തിൽ ഉള്ള ആരെങ്കിലുമൊക്കെ ഒരു നോവലിൽ അതീവ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി വരുന്നത് എനിക്കാദ്യത്തെ അനുഭവമാണ്. അവർക്കെങ്ങനെയായിരുന്നു ആ അനുഭവം എന്നറിയാൻ വല്ലാത്തൊരു ആഗ്രഹവും ആകാക്ഷയും ജനിക്കുകയുണ്ടായി. വ്യാഴച്ചന്തക്കാരിൽ ഒന്നുരണ്ട് പേരോടെങ്കിലും അത് ചോദിച്ച് മനസ്സിലാക്കണമെന്ന് തോന്നിയപ്പോൾ, ഈ-മെയിൽ എന്ന സങ്കേതം തന്നെ പ്രയോജനപ്പെടുത്തി. അനിൽ വേങ്ങോടിനോടും നട്ടപ്പിരാന്തനോടും ഇതേപ്പറ്റി കുറച്ച് ചോദ്യങ്ങൾ തൊടുത്തു. അവർ അതിന് അയച്ചുതന്ന മറുപടികൾ ഇവിടെ പങ്കുവെക്കുന്നു.

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by BENNY KURIAN
Date Added: Thursday 15 Jul 2010

മനുഷ്യ മനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന ഒരു നോവല്‍.. എല്ലാ മലയാളികളും അത്യാവശ്യം വായിച്ചിരിക്കേണ്ട ഒന്ന്‌.... പ്രവാസികളുടെ നൊമ്പരം വായനക്കാരന്റെ ഹൃദയത്തിലേക്കാണു് നേരിട്ട്‌ കുത്തിയിറങ്ങുന്നതു്‌!
- by ബെന്നി കുര്യന്‍, ന്യൂ ജേഴ്സി

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ആടു ജീവിതം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 47974 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 260.00
We recommend these books for you