Book Name in English : Uthradappachil
ഒരിക്കലും അതിവൈകാരികതയിലേക്കു വീണു പോകുന്നില്ല ഗീതയുടെ കഥകൾ. കഴിയുന്നത്രയും ഉള്ളിലൊതുക്കിപ്പറയുന്ന ഒരു പ്രതീതിയാണ് അനുഭവവേദ്യമാകുന്നത്. ബാല്യവും കൗമാരവും പലതരത്തിൽ ആഘോഷിക്കപ്പെടുന്നുണ്ട് ഈ കഥകളിൽ. ആ അവസ്ഥകളിൽ ജീവിച്ച് മതിയാകാത്ത കഥാപാത്രങ്ങൾ. അവർ സ്വയം പുറന്തോട് പൊട്ടിച്ച് പുറത്തു കടക്കാൻ മടിക്കുന്നു. നിർമ്മലയും നവ്യയും ലില്ലിയും അതിന്റെ സ്ഫുരണങ്ങളാണ്. ഒത്തുതീർപ്പുകളുടെ തുടക്കം എന്ന കഥയിലാണ് ഒരു വ്യത്യസ്‌ത ഭാഷയും പശ്ചാത്തലവും കണ്ടത്. അതിലും ബാല്യാനുഭവങ്ങൾ കല്ലിച്ചു കിടക്കുന്നതായി അനുഭവപ്പെടും.Write Your Review about ഉത്രാടപ്പാച്ചിൽ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 8 times