Book Name in English : Kanal
പദ്യത്തിനും ഗദ്യത്തിനുമിടയിലൂടെ സമകാലീന അനു ഭവങ്ങളുമായുള്ള കനൽവഴി സഞ്ചാരമാണ് ഈ കവിതകൾ.കനലേറ്റ് കാലുവെന്ത മനുഷ്യത്വത്തിന്റെ ഒരാൾരൂപം ഈ കവിതയിൽ മറഞ്ഞിരിപ്പുണ്ട്. സർവജീവജാലങ്ങളോടുമുള്ള കരുതലും ജാഗ്രത യുമാണ് അഫ്സലിൻ്റെ കവിതകളുടെ സ്രോതസ്സും ഊർജ്ജവും. കവിതകളിലുടനീളം പുലർത്തുന്ന ഉണർവാണ് ഈ കവിതകളെ ജൈവികമായി നിർ ത്തുന്നത്. നമുക്ക് ചുറ്റുമായി നടക്കുന്ന കാഴ്ചക ളോടുള്ള സ്വാഭാവിക പ്രതികരണമാണ്ഈ കവിതാ സമാഹാരത്തിന്റെ്റെ വിഷയമെന്ന് തോന്നുമെങ്കിലും മുറിവേൽക്കുന്ന മനുഷ്യൻ്റെയും പ്രകൃതിയുടെയും ഉറച്ച ശബ്ദമാകാൻ ഈ കവിതകൾക്കാകുന്നുണ്ട്. തന്റെ നിലപാടുകൾ പറയാൻ തെരഞ്ഞെടുക്കുന്ന വാക്കുകളിൽ പോലും മതത്തിൻന്റെയോ ജാതി യുടെയോ നിറത്തിൻ്റെയോ കാലുഷ്യം പടർത്താതി രിക്കാനുള്ള സൂക്ഷ്മ്‌മത തൻ്റെ കവിതയിലുടനീളം പുലർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ പൊളിറ്റി ക്കൽ കറക്റ്റ്നസ്സ് സാങ്കേതികതയ്ക്ക് പുറത്താണ് അഫ്‌സലിന്റെ കവിതകളുടെ സ്ഥാനം. Write a review on this book!. Write Your Review about കനൽ Other InformationThis book has been viewed by users 32 times