Book Name in English : Dhoomachav
ഒരു ഗ്രാമത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തി ഒറ്റപ്പെടുത്തിയ ഒരു അദൃശ്യശക്തിയെ തളയ്ക്കാൻ കഴിയാതെ നെട്ടോട്ടമോടുന്ന ഒരു കൂട്ടം മനുഷ്യരുടെ അമ്പരപ്പിന്റെ കഥയാണ് ഈ നോവലിന്റെ ആധാരം.
ഇടിയും മഴയും കൊടുംങ്കാറ്റും സംഹാരതാണ്ഡവ മാടുന്നതിന്റെ ഇടയിൽ കടന്നുവരുന്ന ധൂമച്ചാവെന്ന പ്രേതസാന്നിദ്ധ്യത്തെ ഉന്മൂലനാശം ചെയ്യാൻ ഇറങ്ങുന്ന തന്ത്രമാന്ത്രികതയിൽ അഗ്രഗണ്യനായ പോലീസുദ്യോഗസ്ഥനും മാന്ത്രികതയുടെ അകക്കാമ്പുകണ്ട വല്ലിയെന്ന ധീരയായ ചെറുപ്പക്കാരിയുടെയും പോരാട്ടത്തിന്റെ കഥയാണിതെന്ന് വേണമെങ്കിൽ പറയാം.
മനുഷ്യമനസ്സിന്റെ നിഗൂഢതകളിൽക്കൂടി സഞ്ചരിക്കുന്ന അമാനുഷികശക്തികളുടെ തേരോട്ടങ്ങളെ തളയ്ക്കുന്ന മറ്റൊരു ശക്തിയുടെ കർമ്മപഥവും നോവലിനെ വ്യത്യസ്തമാക്കുന്നു.
ഭീതിയോടും ആകാംക്ഷയോടും മാത്രം വായിച്ചു തീർക്കാൻ കഴിയുന്ന സുനിൽ പരമേശ്വരൻ്റ ഏറ്റവും പുതിയ കൃതി.Write Your Review about ധൂമാച്ചാവ് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 11 times