Book Name in English : Nenjil Oru Kanal
മൂന്ന് തലമുറയ്ക്കു മുമ്പുള്ള കാലഘട്ടത്തിൻ്റെ കഥയാണിത്. ബാല്യം മുതൽ ജീവിതനാടകത്തിൽ സങ്കടം അഭിനയിക്കേണ്ടിവന്ന ദേവകിയിലൂടെയാണ് കഥനീങ്ങുന്നത്. തമിഴകത്തെ സ്ത്രീയുടെ അവസ്ഥയാണ് ഈ നോവലിലൂടെ ജയലളിത ഒപ്പിയെടുക്കുന്നത്. സൂക്ഷ്മമായ ജീവിതനിരീക്ഷണവും അനുതാപപൂർവ്വമായ ആഖ്യാനശൈലിയും കൊണ്ട് മനസ്സിനെ തൊടുന്ന നോവൽ. അഭിനേത്രിയും ഭരണതന്ത്രജ്ഞയുമായ ജയലളിതയുടെ മനസ്സറിയാൻ ഉപകരിക്കുന്ന കൃതി. ലളിതമായ കഥപറച്ചിൽ രീതിയുടെ ഒഴുക്കിൽ സുഖദസ്പർശം ഏറെയുള്ള ഈ നോവലിൽ, കണ്ണീരിൻ്റെ കുളിരുണ്ട്. വിവർത്തനമാണെന്നറിയാത്ത വിധത്തിൽ തമിഴിൽ നിന്നുള്ള മൊഴിമാറ്റം നെഞ്ചിൽ ഒരു കനലിനെ കനലായിത്തന്നെ മാറ്റിയിരിക്കുന്നു.Write Your Review about നെഞ്ചിൽ ഒരു കനൽ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 13 times