Image of the Book മഹായുദ്ധങ്ങളുടെ നാണയമുദ്രകൾ
  • Thumbnail image of the Book മഹായുദ്ധങ്ങളുടെ നാണയമുദ്രകൾ
  • back image of the book മഹായുദ്ധങ്ങളുടെ നാണയമുദ്രകൾ

മഹായുദ്ധങ്ങളുടെ നാണയമുദ്രകൾ

ISBN : 9780000129086
Language :Malayalam
Edition : 2026
Page(s) : 202
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 1,100.00
Rs 1,045.00

Book Name in English : Mahayudhangulude Naanayamudrakal

കേരളത്തിന്റെ മുൻ ആരോഗ്യവകുപ്പ് ഡയറക്ടറും പൊതു ജനാരോഗ്യ മേഖലയിലെ ശ്രദ്ധേയനായ മെഡിക്കൽ വിദഗ്‌ധനുമാണ് ഡോ.എൻ. ശ്രീധർ, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ, നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (NRHM) സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിരവധി സുപ്രധാന ആരോഗ്യപദ്ധതികളുടെ ആസൂത്രണത്തിലും എകോപനത്തിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

ഔദ്യോഗിക ജീവിതത്തിന് ശേഷം നാണയപഠനത്തിലും ചരിത്ര ഗവേഷണത്തിലും സജീവമായ ഡോ. ശ്രീധർ, ഈ മേഖലയിൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ ഗവേഷകനുമാണ്. മുഗൾ കാലഘട്ട ത്തിലെയും സൂൽത്താനേറ്റ് കാലഘട്ടത്തിലെയും നാണത അദ്ദേഹം രണ്ട് പ്രാമാണിക ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാണയ ങ്ങളുടെ ലോഹപരമായ പരിണാമവും അവയ്ക്ക് പിന്നിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ചരിത്രവും വിശകലനം ചെയ്യുന്നതിലാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണതാൽപര്യം.

ലോകമഹായുദ്ധങ്ങൾ കറൻസികളിലും നാണയങ്ങളിലും സൃഷ്ടിച്ച വിപ്ലവകരമായ മാറ്റങ്ങളെ ചരിത്രപരമായ പശ്ചാത്തലത്തോടും സാമ്പത്തിക വിശകലനത്തോടും ചേർത്ത് അവതരിപ്പിക്കുന്ന “മഹായുദ്ധങ്ങളുടെ നാണയമുദ്രകൾ“ എന്ന ഗ്രന്ഥം അദ്ദേഹത്തിൻ്റെ ദീർഘകാല ഗവേഷണങ്ങളുടെ സമഗ്രഫലമാണ്. നാണയങ്ങളുടെ രൂപദാവത്തിലും ലോഹഘടനയിലും മൂല്യ വ്യവസ്ഥയിലും ലോകമഹായുദ്ധങ്ങൾ വരുത്തിയ മാറ്റങ്ങളെ അപൂർവ ചിത്രങ്ങളും ആധികാരിക വിശകലനങ്ങളും ഉൾപ്പെടുത്തി അവതരിപ്പി ക്കുന്ന ഈ കൃതി, ചരിത്രവിദ്യാർത്ഥികൾക്കും നാണയ ശേഖരകർക്കും ഗവേഷകർക്കും പൊതുവായ വായനക്കാർക്കും ഒരുപോലെ പ്രയോജന കരമായ ഒരു വിലപ്പെട്ട അവലംബഗ്രന്ഥമാണ്
Write Your Review about മഹായുദ്ധങ്ങളുടെ നാണയമുദ്രകൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times