Book Name in Malayalam : ലതാമാമിയും അഭൗമയാത്രികരും
കാവശ്ശേരി ഗ്രാമത്തിൽ നിന്ന് ബുദ്ധിമാ ന്ദ്യം നേരിടുന്ന മകനുമായി ഒരുനാൾ അപ്രത്യക്ഷയാകുന്ന ലതാമാമി. മരി ച്ചു എന്നു കരുതപ്പെട്ടിരുന്ന അവരെ എടക്കൽ ഗുഹാ പരിസരത്ത് കണ്ടുമു ട്ടുന്ന യുവ ആർക്കിയോളജിസ്റ്റ് പ്രഗതി ദത്തൻ. മുതുകത്തൊരു കൂനുമായി ഭിക്ഷാംദേഹിയായി മന്ഥരാ രൂപം പൂണ്ട് അമ്പുകുത്തി മലയിലും പരിസരത്തുമാ യി മാമി ഇന്നും ജീവിക്കുന്നു.
എടക്കൽ ഗുഹാ ചിത്രണങ്ങളിൽ ഒളി ഞ്ഞിരിക്കുന്ന ഗൂഡാത്മക സൂത്രവാക്യ ങ്ങളിലേക്കും അപുരിത സമസ്യകളിലേ ക്കും മാമി, പ്രഗതിയെ വഴി നടത്തുന്നു. അവിടെ അനാവരണം ചെയ്യപ്പെടുന്നത് സ്മൃതിധന്യമായ മാമിയുടെ ഭൂതകാല സന്ധികളോടൊപ്പം അഭൗമമായ മറ്റൊരു അവാച്യ ലോകത്തിൻറെ വാതായന ങ്ങൾ കൂടിയാണ്..Write a review on this book!. Write Your Review about Lathamamiyum Abhouma Yaathrikanum Other InformationThis book has been viewed by users 2 times