Book Name in English : Sreshta Malayalam Adisthaana Vyaakarana Paadanghal
മലയാളഭാഷ ആത്മവിശ്വാസത്തോടെയും സൂക്ഷ്‌മതയോടെയും കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു വലിയൊരു അനുഗ്രഹമാണ് ഡോ. പി. വിജയൻപിള്ള രചിച്ച ’ശ്രേഷ്ഠ മലയാളം’ എന്ന ഈ കൈപ്പുസ്തകം. ചെറിയ ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രമല്ല ഭാഷയെ സ്നേഹിക്കുന്ന ഏവർക്കും മലയാളത്തിൻ്റെ ശക്തിയും സൗന്ദര്യവും വെളിപ്പെടുത്തുമാറ് സംസാരിക്കുവാനും എഴുതുവാനുമുള്ള കഴിവ് പകർന്നുതരാൻ ’ശ്രേഷ്ഠ മലയാളം’ സഹായകമാവും. വ്യാകരണനിയമങ്ങൾ അതീവ ലളിതമായി സോദാഹരണം പ്രതിപാദിക്കുന്ന ഈ കൃതി നമ്മെ സ്വയം തിരുത്തുവാനും അതുവഴി ഭാഷാവിനിമയശേഷി വർദ്ധിപ്പിക്കുവാനും പ്രേരിപ്പിക്കുന്നതാണ്. ഏറെ നാളത്തെ മലയാള ഭാഷാദ്ധ്യാപന പരിചയമാണ് പുസ്‌തക രചയിതാവിന്റെ പ്രധാന കൈമുതൽ. അതുകൊണ്ടുതന്നെ മലയാളത്തിൻ്റെ സമകാലിക വളർച്ചയെക്കൂടി ഉൾക്കൊണ്ട് ശൈലീവിശേഷങ്ങളടക്കം പരിചയപ്പെടുത്തുന്ന ശ്രേഷ്ഠമലയാളം മലയാളികളുടെ ഭാഷാബോധത്തെ കൂടുതൽ വികസ്വരമാക്കുമെന്നതിൽ തർക്കമില്ല“Write a review on this book!. Write Your Review about ശ്രേഷ്ഠ മലയാളം അടിസ്ഥാന വ്യാകരണ പാഠങ്ങൾ Other InformationThis book has been viewed by users 5 times