Book Name in English : 1926 Crime @ Kottayam
1926-ലെ കർക്കടകപ്പേമാരിയിൽ കൂലംകുത്തിയൊഴുകുന്ന മീനച്ചിലാറിനു മുകളിൽ കോട്ടയം നാഗമ്പടം പാലത്തിൻ്റെ തൂണിൽ ചാരിയിരിക്കുന്ന രീതിയിൽ ഒരു മൃതദേഹം കാണപ്പെട്ടു. അന്വേഷണത്തിൽ അതൊരു കൊലപാതകമെന്നു തെളിഞ്ഞു. തുടർന്ന് ഇൻസ്പെക്ടർ കുരുവിള കൂട്ടുകാരൻ ചന്ത്രൻ്റെ സഹായത്തോടെ നടത്തുന്ന അന്വേഷണത്തിൽ കണ്ടെത്തുന്നത് കൊലപാതകത്തിൻ്റെ രഹസ്യം മാത്രമല്ല കേരളത്തിൻ്റെ സാമൂഹ്യവ്യവസ്ഥയിലെ ഉച്ചനീചത്വങ്ങളുടെ ബലാബലംകൂടിയാണ്. നവോത്ഥാനപ്രസ്ഥാനം പകർന്ന ഊർജ്ജം വളരുന്നതും തളരുന്നതും വഴിതെറ്റുന്നതും എങ്ങനെയെന്നുകൂടി ഈ കുറ്റാന്വേഷണനോവൽ പരിശോധിക്കുന്നുണ്ട്. വിശ്വാസത്തിൻ്റെയും ഐതിഹ്യത്തിൻ്റെയും കെട്ടുപാടുകൾക്കിടയിൽ ചരിത്രത്തെയും വർത്തമാനത്തെയും മുഖാമുഖം നിർത്തി ആത്മശുദ്ധിക്കുള്ള വേദിയൊരുക്കുകയാണ് 1926 ക്രൈം @ കോട്ടയം അഥവാ നിവാതകവചകാലകേയവധം.Write Your Review about 1926 ക്രൈം കോട്ടയം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times