Image of the Book Khasakkinte Ithihasam
  • Thumbnail image of the Book Khasakkinte Ithihasam
  • back image of the book Khasakkinte Ithihasam

Khasakkinte Ithihasam

Publisher :DC Books
ISBN : 9789356433144
Language :Malayalam
Edition : 2022
Page(s) : 167
Condition : New
3 out of 5 rating, based on 50 review(s)
Printed Book

Rs 299.00
Rs 284.00

Book Name in Malayalam : ഖസാക്കിന്റെ ഇതിഹാസം

മലയാളത്തിന്റെ അര്‍ത്ഥമായി മാറിയ നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവലിന്റെ വികാസ പരിണാമങ്ങള്‍ക്ക്‌ ‘ഖസാക്കിന്റെ ഇതിഹാസം’ നല്‌കിയ സംഭാവന അനന്യമാണ്‌, അഭൂതപൂര്‍വവുമാണ്‌.മലയാള ഭാഷയ്‌ക്ക്‌ പുതിയ മാനങ്ങള്‍ നല്‌കിയ ഒ.വി. വിജയന്റെ ‘മാസ്‌റ്റര്‍പീസ്‌’, ‘ഖസാക്കിന്റെ ഇതിഹാസ’മാണ്‌.സാഹിത്യചരിത്രത്തെ ഈ നോവല്‍ രണ്ടായി പകുത്തു- ഖസാക്കിനുമു‌ന്‍പും ഖസാക്കിനുശേഷവും എന്ന്‌. 1969-ല്‍ പുറത്തിറങ്ങിയ ഈ നോവല്‍ പല തലമുറകളില്‍പ്പെട്ട വായനക്കാരുടെയും വിമര്‍ശകരുടെയും ഖണ്ഡന-മണ്ഡന നിരൂപണങ്ങള്‍ക്ക്‌ വിധേയമായി ഇന്നും പുതുതായി നിലകൊളളുന്നു. ഇ‌ന്‍ഡ്യ‌ന്‍ ഭാഷാസാഹിത്യങ്ങളിലെ തന്നെ അപൂര്‍വ്വതയായ ഖസാക്ക്‌ പില്‍ക്കാല സാഹിത്യചരിത്രരചനയെ സ്വാധീനിച്ചു; മലയാളി ഭാവുകത്വത്തെ പുതുക്കിപ്പണിതു. രവിയും ഖസാക്കും അപ്പുക്കിളിയും മൈമൂനയും ഏകാദ്ധ്യാപക വിദ്യാലയവും കൂമ‌ന്‍കാവും ഒരു മലയാളിക്കും അപരിചിതമല്ല. ഗദ്യമെന്ന മാധ്യമം സാന്ദ്രവും സംവേദനക്ഷമവുമാകുന്നതിന്‌ മറ്റുദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാ‌ന്‍ ഇല്ല.
reviewed by Muhammed Jabir
Date Added: Wednesday 22 Apr 2026

ഒ. വി. വിജയന്റെ ആദ്യത്തെ നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യത്തെ ഖസാക്കിന് മുൻപും ഖസാക്കിന് ശേഷവും എന്ന് തരംതിരിക്കാം.\r\n\r\n പാലക്കാട് ചുരത്തിന് അടിവാരത്തുള്ള ഒരു ഗ്രാമമാണ് വിജയന്റെ ഖസാക്ക്. കരിമ്പനകളും, പാലക്കാടൻ കാറ്റും നിറഞ്ഞ, പുതിയ ലോകത്തിന്റെ ആർഭാടങ്ങളും പരിഷ്ക്കാരങ്ങളും കടന്നുചെന്നിട്ടേയില്ലാത്ത ഒരു ഗ്രാമം. അതാണ് ഖസാക്ക്. അവിടെ സർക്കാരിന്റെ സാക്ഷരതാ പരിപാടിയുടെ ഭാഗമായി ഏകാധ്യാപകവിദ്യാലയം സ്ഥാപിക്കുവാൻ രവി എന്ന അധ്യാപകൻ എത്തുന്നു. രവി സ്ഥലത്തെ പ്രമാണിയായ ശിവരാമൻ നായരുടെ ഞാറ്റുപുരയിൽ ഏകാധ്യാപകവിദ്യാലയം ആരംഭിക്കുന്നു. ഏകാധ്യാപകവിദ്യാലയത്തിന്റെ വരവോടുകൂടി നാട്ടിലെ ഓത്തുപള്ളികളും മതപാഠശാലകളും ഉപേക്ഷിക്കപ്പെടുന്നു. പിന്നീട് മൊല്ലാക്ക രവിയുടെ സ്കൂളിൽ തൂപ്പുജോലിക്കാരൻ ആകുന്നു.\r\n\r\n കേവലം രവിയുടെ മാത്രം കഥയല്ല ഖസാക്കിന്റെ ഇതിഹാസം ചർച്ചചെയ്യുന്നത്. മറിച്ച് ഒട്ടനവധി ഉപകഥകളും കുറെ മനുഷ്യരുടെ ജീവിതങ്ങളും ഉണ്ട്. ഖസാക്കിലെ തന്റെ ജീവിതത്തിൽ താൻ ചെയ്ത പാപങ്ങളുടെ എണ്ണം കൂടുന്നു എന്ന്ഇ തിരിച്ചറിഞ്ഞ രവി ഇനിയും പാപങ്ങളുടെ കണക്കുകൾ വർധിക്കാതിരിക്കാൻ ഖസാക്ക് വിടുകയാണ്. ഖസാക്കിൽ നിന്നും പോകാൻ ബസ് കാത്തു നിൽക്കുന്ന രവി സർപ്പദംശനത്താൽ മരിക്കുന്നതാണ് കഥാവസാനം.\r\n\r\n ഖസാക്കിന്റെ ഇതിഹാസത്തിനെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം എന്ന് പറയുന്നത് അതിന്റെ ഭാഷയാണ്. മലയാളിയും മലയാള സാഹിത്യവും പരിചയിച്ചിട്ടില്ലാത്ത പുതിയൊരു തരം ഭാഷയായിരുന്നു ഖസാക്കിന്റേത്. ഭാഷാപരമായ വിപ്ലവo മാത്രമായിരുന്നില്ല ഖസാക്കിന്റെ ഇതിഹാസം മലയാള സാഹിത്യത്തിൽ സൃഷ്ടിച്ചത്. നന്മയുടെ പ്രതീകമായി നായകന്മാരെ കണ്ടിരുന്ന ഒരു കാലഘട്ടത്തിൽ ഒരു നെഗറ്റീവ് ഇമേജ് ഉള്ള നായകനായ രവി അവതരിക്കുകയായിരുന്നു. മലയാള സാഹിത്യത്തിൽ മാറ്റത്തിന്റെ വലിയ ഒരു തിരശ്ശീല തുറന്നു കൊടുക്കുകയായിരുന്നു ഖസാക്കിന്റെ ഇതിഹാസം.\r\n\r\n തന്റെ കഥയും കഥാപാത്രങ്ങൾക്കുമപ്പുറം ഖസാക്ക് എന്ന നാടിനെ വായനക്കാരുടെ ഹൃദയങ്ങളിൽ എത്തിക്കാൻ ഒ. വി. വിജയനും സാധിച്ചു. ഖസാക്കിലെ കരിമ്പനകളും, കാറ്റും,ഉച്ചത്തിൽ കേൾക്കുന്ന ബാങ്ക്‌വിളികളും തുടങ്ങി ഖസാക്കിന്റെ ഓരോ ഭാവ വ്യത്യാസങ്ങളും നമ്മളിലേക്ക് ആവാഹിക്കപെടുന്നു. നോവൽ വായിച്ചു കഴിയുന്ന എല്ലാവരുടെയും ഉള്ളിൽ മായാതെ ഉണ്ടാവും ഖസാക്ക്.

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about Khasakkinte Ithihasam
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5638 times

Customers who bought this book also purchased
Cover Image of Book Arthandharagal
Rs 50.00
Cover Image of Book Vakkukalude Vismayam
Rs 140.00  Rs 130.00
Cover Image of Book Arudeyo Oru Nagaram
Rs 45.00
Cover Image of Book Enikkum Jeevikanam
Rs 150.00  Rs 142.00
Cover Image of Book Kalavarasham
Rs 110.00