Book Name in English : Aalmarathinte bonsai budhanood
ഓരോ കാഴ്ചയിലും നിസ്സംഗതകൊണ്ട് കൂർപ്പിച്ച ആത്മസംഘർഷം ഒളിപ്പിച്ചുവച്ച, അനുഭവങ്ങളുടെ വൈവിധ്യം കൊണ്ട് അത്ഭുതപ്പെടുത്തുന്നൊരു സമാഹാരമാണിത്
-ഇ.എം സുരജ
ലോകത്തെക്കുറിച്ച് തനിക്കുള്ള കടുത്ത അവിശ്വാസത്തെ പിൻപറ്റിക്കൊണ്ട് തന്റേതായ തീർപ്പുകളൊന്നും എടുക്കുക സാധ്യമല്ലെന്ന നിസ്സഹായത മാത്രമാണിപ്പോൾ കൊടും യാഥാർത്ഥ്യം എന്ന് ഭാവപ്പെടുന്ന കവിതകൾ -ശിവകുമാർ ആർ പി
നിത്യവും കടലെടുക്കുന്ന ജന്മത്തിന്റെ തുരുത്തിൽ ആസകലം മുറിവേറ്റ് ഏകനായി നിൽക്കുന്ന കവി എന്നല്ലാതെ എൻ.ബി സുരേഷിനെ എനിക്ക് സങ്കല്പിക്കാനാവില്ല -എൽ അശോകൻ
നിറഞ്ഞ് പരന്ന് എവിടേക്കൊഴുകിയാലും ഒടുവിൽ ഒറ്റവരിയിലൂടെ, ചിലപ്പോൾ ഒറ്റ വാക്കിലൂടെ ജീവിതാനുഭവങ്ങളുടെ ഒറ്റച്ചരടിൽ അവയെ ചേർത്തു കെട്ടുന്ന കവിതകൾ - പി. പി പ്രകാശൻ
ആത്മസംഘർഷങ്ങളുടെ വിരുദ്ധങ്ങളാൽ ചുഴറ്റിയെറിയപ്പെടുന്ന ഒരാളിന്റെ വിഭ്രമവചനങ്ങൾ അറ്റുവീണ അവയവങ്ങൾ പോലെ പിടയുന്ന കവിതകൾ - ആർ.ചന്ദ്രബോസ്Write a review on this book!. Write Your Review about ആൽമരത്തിന്റെ ബോൺസായ് ബുദ്ധനോട് Other InformationThis book has been viewed by users 25 times