Book Name in English : Bhoomi Alennedukkunnathile Vaishamyanghal
“ഭൂമിയുടെയും ആകാശത്തിന്റെയും അവകാശം ആർക്കാണ് ? മണ്ണിന്റെ ജലത്തിന്റെ ആകാശത്തിന്റെ ഉടമസ്ഥതയെച്ചൊല്ലിയുള്ള വേദനകളെ ആവിഷ്ക്കരിക്കുന്നവയാണ് ഈ സമാഹാരത്തിലെ രചനകൾ.
ഒപ്പം, ഭയം ഒരു ഉടയാടപോലെ അണിഞ്ഞുകൊണ്ട് അരണ്ടവെളിച്ചത്തിൽ ജീവിക്കേണ്ടിവരുന്ന മനുഷ്യരുടെ ജീവിതത്തെയും ഈ പുസ്‌തകത്തിലെ കഥകൾ ആവിഷ്ക്കരിക്കുന്നു.
ജീവിതത്തിന്റെ പ്രാന്തപ്രവിശ്യകളിലേക്ക് കുടിയൊഴിക്കപ്പെടുന്ന കഥാപാത്രങ്ങൾ ഒരു ചലച്ചിത്രത്തിലെന്നതുപോലെ ഈ പുസ്‌തകത്തിലെ രചനകളിൽ കടന്നുവരുന്നു.
പ്രകൃതിയോടും അതിൻ്റെ രാഷ്ട്രീയത്തോടും ആഭിമുഖ്യം പുലർത്തുന്ന, തോറ്റ മനുഷ്യരെയും അവരുടെ ഒളിയിടങ്ങളേയും അന്വേഷിച്ചു ചെല്ലുന്ന രചനകൾ.“Write a review on this book!. Write Your Review about ഭൂമി അളന്നെടുക്കുന്നതിലെ വൈഷമ്യങ്ങൾ Other InformationThis book has been viewed by users 1 times