Book Name in English : Dayalu Maharaj
അധികാരം പിടിച്ചടക്കാൻ വേണ്ടിയുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും പണ്ടേ ഉണ്ടായിരുന്നു. കുമ്പാളയിലെ നല്ലവനായ ദയാലു മഹാരാജാവിനെ മാറ്റാനും അധികാരം കയ്യാളാനും കുശ്‌മാണ്ഡകൻ്റെ നേത്യത്വത്തിൽ അണിയറയിൽ നടന്ന നാടകങ്ങൾ രസകരമായിരുന്നു. പരിണിത ഫലങ്ങളോ അതിലും രസകരം കൗതുകവും ജിജ്ഞാസയും ജനിപ്പിച്ച് വായനക്കാരെ കുമ്പാളയിലൂടെ നടത്തിക്കുകയാണ് എഴുത്തുകാരൻ. നന്മതിന്മകൾ ഏറ്റുമുട്ടാനായി ഒരുങ്ങി നിൽക്കുമ്പോൾ ആരു ജയിക്കും ആരു തോൽക്കും...?
ബാലസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ ടി ബാബുരാജിൻ്റെ കുട്ടികൾക്കുള്ള നോവൽ.
കുട്ടികളുടെ നോവൽ Write a review on this book!. Write Your Review about ദയാലു മഹാരാജ് Other InformationThis book has been viewed by users 56 times