Book Name in English : Hajj Ente Theerthayathra
ആന്തരികമായ അർത്ഥങ്ങൾക്ക് തത്ത്വചിന്താപരമായ ധാർമ്മികദീപ്തി പകരാനും ആദ്ധ്യാത്മികചേതനയെ മുറുകെപ്പിടിക്കാനും വിഷമസന്ധി കളിൽനിന്നു മുക്തി നേടാനും എങ്ങനെ കഴിയുന്നുവെന്നു മനസ്സിലാക്കാൻ എന്റെ തീർത്ഥയാത്ര എന്ന പുസ്തകം ഉപകരിക്കും. ഗ്രന്ഥകാരനായ ഡോ. ഉമർ ഫാറൂഖ് വെറുതേ കാഴ്ചകൾ എഴുതുകയല്ല. കാഴ്ചയുടെ പ്രേരണയാൽ കാലങ്ങളെ കടഞ്ഞെടുക്കാൻ ശ്രമിക്കുകയാണ്. മാനവസംഗമ മഹാഭൂമിയിലെ വിശേഷങ്ങളോട് താദാത്മ്യം പ്രാപിച്ച്, കൃതജ്ഞതയാൽ സ്വയം കൂപ്പിയ കൈകൾ എല്ലാവർക്കും നേരേ നീട്ടി പരംപൊരുളിന്റെ ഏകകിരണത്തെ വരവേൽക്കാൻ വിനീതസന്നദ്ധനായി പറന്നുനടക്കുകയാണ്. അറിവിനോടും ആകാശങ്ങളോടും അപരിചിത സന്ദർഭങ്ങളോടും ഹൃദയാലുവായി സംവദിക്കുകയാണ്. ഉദാത്തനിശ്വാസങ്ങളിൽ വന്നു നിറയുന്ന പ്രാപഞ്ചികധ്വനികളെ പരിഭാഷപ്പെടുത്താൻ വാക്കുകൾ തേടുകയാണ്. പ്രാർത്ഥനയുടെ ഏകാഗ്രതയും പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും പ്രതീക്ഷകളുടെ സ്വാധീനവും സാക്ഷാത്ക്കാരം നേടിയതിന്റെ തൃപ്തി ആലേഖനം ചെയ്യുകയാണ്. സഹനത്തിന്റെ വെയിലും മഴയും സന്തോഷത്തിന്റെ മന്ദമാരുതനും തന്നിൽത്തന്നെയുള്ളതാണെന്ന് തിരിച്ചറിയുകയാണ്. തന്റെ വിശ്വാസങ്ങളുടെ പൂർണ്ണത, ഓർമ്മകളുടെ നൂലിഴകളിൽ കോർത്തുകെട്ടിയ സുവർണ്ണസ്മാരക ജപമാലയായി സമർപ്പിക്കുകയാണ്.
– പി.കെ. ഗോപിWrite a review on this book!. Write Your Review about ഹജ്ജ് എന്റെ തീർത്ഥയാത്ര Other InformationThis book has been viewed by users 737 times