Book Name in English : Kolathiri Rajavamsam
പ്രാചീനകാലം മുതൽക്കേ അന്താരാഷ്ട്ര പ്രാധാന്യമുള്ള ദക്ഷിണേന്ത്യൻ പ്രദേശമായിരുന്നു വടക്കൻ മലബാർ. ഏതാനും നൂറ്റാണ്ടുകൾക്ക് മുൻപ് കോലത്തുനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വടക്കൻ മലബാറിനു ചരിത്ര സാംസ്‌കാരികപരമായ നിരവധി പ്രത്യേകതകളുണ്ട്. ’കോലത്തുനാട്’ എന്ന് അറിയപ്പെട്ടിരുന്നത് കണ്ണൂർ, ചിറക്കൽ, തലശ്ശേരി, മാടായി തുടങ്ങി വടക്കൻ പ്രദേശങ്ങളിലായിരുന്നു. ഇവിടത്തെ ക്ഷേത്രങ്ങളും കാവുകളും കോലത്തിരി ഭരണാധികാരികളുടെ പിന്തുണയോടെയാണ് നിലനിന്നത്. പ്രദേശിക ചരിത്ര രചനയിൽ ഒരു ഗ്രന്ഥകർത്താവ് സൂക്ഷിക്കേണ്ട പ്രധാനപ്പെട്ട പലകാര്യങ്ങളും ഈ ചരിത്രരചനയിൽ ഉണ്ടെന്നത് ഏറെ സന്തോഷമാണ്.
-ഡോ. എം. എ. സുധീർ Write a review on this book!. Write Your Review about കോലത്തിരി രാജവംശം Other InformationThis book has been viewed by users 137 times