Book Name in English : Malala - Thazhvarayile Gulmakayi
“ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പുസ്‌തകത്തിനും ഒരു പേനയ്ക്കും ഈ ലോകത്തെ മാറ്റാൻ കഴിയും.“
വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിലെ സ്വാത് താഴ്വരയിലുള്ള ഒരു സ്‌കൂൾ വിദ്യാർഥിനി ’ഗുൽമക്കായി’ എന്ന തൂലികാനാമത്തിൽ കോറിയിട്ട കുറിപ്പുകൾ, പെൺകുട്ടികൾക്കു വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു ഉച്ചസ്വരത്തിൽ സംസാരിച്ചത്. “സമാധാനത്തോടെയും അന്തസ്സോടെയും സമത്വത്തോടെയും ജീവിക്കാനും വിദ്യാഭ്യാസം നേടാനും“ ഉള്ള അവകാശത്തിനായി മലാല യൂസഫ്‌സായി ശബ്ദമുയർത്തി. താലിബാന്റെ ഉഗ്രശാസനകളെ വെല്ലുവിളിച്ച ഈ പെൺകുട്ടിക്ക് പകരം ലഭിച്ചത് വെടിയുണ്ടകളായിരുന്നു. എന്നാൽ ആ വെടിയുണ്ടകൾക്ക് മലാലയെ നിശ്ശബ്ദയാക്കുവാൻ കഴിഞ്ഞില്ല; ആയിരമായിരം കണ്‌ഠങ്ങൾ അവൾക്കായി സംസാരിക്കുവാൻ ഉയർന്നുവന്നു. സമാധാനത്തിനുള്ള നോബൽസമ്മാനം മലാലയുടെ ലക്ഷ്യങ്ങൾക്കും സ്വപ്നങ്ങൾക്കും അടിവരയിടുകയും ചെയ്തു.
അറിവിനെ ആയുധവും ഐക്യത്തെ പരിചയുമാക്കിയ മലാലയുടെ, ലോകമെങ്ങും സുഗന്ധം പരത്തിയ താഴ്വരയിലെ ചോളപ്പൂവിൻ്റെ ജീവിതത്തിലൂടെ ഒരു യാത്ര.Write a review on this book!. Write Your Review about മലാല താഴ്‌വരയിലെ ഗുൽമക്കായി Other InformationThis book has been viewed by users 9 times