Book Name in English : Neela Pattu Pavada
ജീവിതം ഒരു പാഠശാലയാണ്.. തീവ്രവും വ്യത്യസ്‌തവുമായ അനു ഭവങ്ങളും നിരീക്ഷണങ്ങളും ഒരുവനെ സ്‌ഫുടം ചെയ്തെടുത്ത് പൂർണതയാർന്ന വ്യക്തിത്വമാക്കി മാറ്റുന്നു.. അനുഭവസമ്പത്തോളം വലിയ അദ്ധ്യാപകനില്ല.. ജീവിതവഴിത്താരയിൽ അത്തരം ഒരുപാട നുഭവങ്ങളിലൂടെ, നിരീക്ഷണങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് കഥാകാരി എന്ന് ഈ കഥാസമാഹാരം വെളിവാക്കുന്നു.. അതുകൊണ്ടുതന്നെ യാണ് ഈ പുസ്തകത്തിലെ കഥകൾക്ക് നമുക്ക് ചുറ്റുമുള്ള ജീവിതങ്ങ ളോട് അത്രയധികം താദാത്മ്യം അനുഭവപ്പെടുന്നത്. ഉചിതമായ ശീലുകൾ, നാടൻ ശൈലികൾ, എല്ലാം ചേർന്ന് നിസർഗസുന്ദരമായി രിക്കുന്നു ഇതിലെ ഭാഷാശൈലി..അതാണുതാനും ആഖ്യാനത്തിന് വ്യത്യസ്‌തമായ ലാവണ്യധാര പൊഴിക്കുന്നത്.. സന്തോഷത്തോടെ ഈ പുസ്തകം വായനക്കാർക്ക് സമർപ്പിക്കുന്നു.Write Your Review about നീല പ്പട്ടു പാവാട - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times