Book Name in English : Oru Gramathinte Kadha
വക്കം എന്ന ഗ്രാമത്തിലെ ചില മനുഷ്യരും അവരുടെ പരിസരങ്ങളുമാണ് ഈ പുസ്‌തകത്തിന്റെ കേന്ദ്രപ്രമേയം. എങ്കിലും ഇത് കേരളത്തിലെ ഏതൊരു ഗ്രാമത്തിന്റെയും കഥ കൂടിയാണ്. ആഖ്യാതാവ് സ്വയം മറഞ്ഞു നിന്നുകൊണ്ട് മറ്റു മനുഷ്യരുടെ കഥകളെ സ്വയം ചുരുളഴിയാൻ വിടുന്ന ഒരു രീതിയാണ് ജോണി എം എൽ അവലംബിച്ചിരിക്കുന്നത്. ഓരോ കഥയും വായനക്കാർക്ക് അറിയാവുന്ന ആരുടെയോ കുടി കഥയാണെന്ന തോന്നൽ ഉളവാക്കുന്നുണ്ട്.
നർമ്മവും വിഷാദവും കലർന്ന ചെറിയ സംഭവങ്ങളിലൂടെ ചെറിയ മനുഷ്യരുടെ ഭാവനയിലെ വലിയ ലോകങ്ങളെ കണ്ടെത്താനുള്ള ശ്രമം വായിച്ചെടുക്കുവാൻ കഴിയും. സോഷ്യൽ ആന്ത്രോപോളജി അഥവാ സാമൂഹ്യ നരവംശശാസ്ത്രം എന്നോ കൾച്ചർ ആന്ത്രോപോളജി അഥവാ സാംസ്‌കാരിക നരവംശശാസ്ത്രം എന്നോ പറയാവുന്ന ജനുസ്സിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒരു ഗ്രന്ഥമാണിത്.Write Your Review about ഒരു ഗ്രാമത്തിൻ്റെ കഥ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 160 times