Book Name in English : Oru Kappithaante Ormakkurippukal
വലിയ മലകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ആൻഡമാൻ ദ്വീപുകൾക്കടുത്തു കിടക്കുമ്പോൾ കപ്പലിൽ കാറ്റും കോളുമറിയില്ല. ഞങ്ങൾ നോർത്ത് ആൻഡമാൻ ദ്വീപുകൾ താണ്ടി ബർമ്മയ്ക്ക് സമീപമുള്ള കൊക്കോ ചാനലിലേക്കു കയറുമ്പോഴാണ് കാലാവസ്ഥയിൽ വന്ന മാറ്റം മനസ്സിലാക്കിയത്. കപ്പൽ പതുക്കെ ആടിയുലയാൻ തുടങ്ങി. തിരമാലകൾ കപ്പലിലേക്ക് അടിച്ചുകയറുന്നുണ്ട്. രാത്രി ആയപ്പോഴേക്കും കാറ്റിന്റെ വേഗത കൂടുകയും, ഗതി മാറുകയും ചെയ്തു. ബംഗാൾ ഉൾക്കടലിൽ അതിതീവ്രതയുള്ള ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നു…
സാങ്കേതികവിദ്യയുടെ ശൈശവകാലത്ത് പരിമിതമായ സൗകര്യങ്ങളുടെയും മുൻഗാമികൾ പകർന്നുനൽകിയ അറിവുകളുടെയും അടിസ്ഥാനത്തിൽ സാഗരയാത്ര നടത്തിയ സാഹസികരായിരുന്നു കാൽനൂറ്റാണ്ടുമുമ്പു വരെയുള്ള കപ്പിത്താൻമാർ. നടുക്കടലിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെയും അപ്രതീക്ഷിതമായി കടന്നുവരുന്ന വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് പുതിയ ദേശങ്ങളിലേക്കുള്ള യാത്രകൾ നിയന്ത്രിച്ച മലയാളിയായ ഒരു കപ്പിത്താന്റെ ഉദ്വേഗഭരിതമായ ജീവിതാനുഭവങ്ങൾ. അരനൂറ്റാണ്ട് മുൻപുള്ള ദേശീയരാഷ്ട്രീയത്തിലെ സംഭവവികാസങ്ങളുടേയും ഇന്ത്യൻ ദ്വീപസമൂഹങ്ങളിലെ ജീവിതരീതികളുടെയും നേർക്കാഴ്ച പകരുന്ന രചന.Write a review on this book!. Write Your Review about ഒരു കപ്പിത്താന്റെ ഓർമ്മക്കുറിപ്പുകൾ Other InformationThis book has been viewed by users 658 times