Book Name in English : Oru Penkutty Oru Paaneeyam
ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു, ഞാനെഴുതിയ കഥകളില്‍നിന്ന് നിങ്ങള്‍ക്കു വായിക്കാന്‍വേണ്ടി തിരഞ്ഞെടുത്ത ഈ കഥകള്‍ ഒരു കഥാകൃത്തിന്റെ സ്ഥാനത്തുനിന്നല്ല, മറിച്ച് വായനക്കാരിയുടെ സ്ഥാനത്തുനിന്നാണ് തിരഞ്ഞെടുത്തിരിക്കുന്നത് – നിങ്ങളെപ്പോലെത്തന്നെ എല്ലാ കഥകളിലെയും മൂന്നാമത്തെ കഥാപാത്രത്തിന്റെ സ്ഥാനത്തുനിന്ന്.
– അമൃതാ പ്രീതം
ഒരു നിമിഷമെങ്കിലും മനുഷ്യനായി ജീവിക്കാനാണ് അവള്‍ ഒരു ചെറു ചുവടുവെച്ചത്… നക്ഷത്രക്കൂട്ടങ്ങളുടെ താക്കോലുകളുപയോഗിച്ച് വാതില്‍ തുറക്കാന്‍ കഴിയുന്ന വീടിനെക്കുറിച്ചുള്ളതായിരുന്നു അവളുടെ സ്വപ്നങ്ങള്‍… പക്ഷേ, വേണ്ടപ്പെട്ടവര്‍തന്നെ ചുറ്റിവരിയുന്ന സര്‍പ്പമായി മാറിയതോടെ സ്വപ്നംകാണാന്‍പോലും അവള്‍ക്കു ഭയമായി. താനെന്ന ‘പാനീയ’ത്തെ വലിച്ചുകുടിച്ച് ചുണ്ടു തുടച്ചശേഷം
അടുത്ത ‘പാനീയ’ത്തെ തേടിപ്പോകുന്ന സമൂഹത്തിലാണ് ജീവിക്കുന്നതെന്ന യാഥാര്‍ത്ഥ്യം അവളെ നാലുചുറ്റുംനിന്ന് വരിഞ്ഞുമുറുക്കി…
പെണ്ണുടലുമായി ജീവിച്ചിരിക്കുന്നതിന്റെ മുറിപ്പാടുകള്‍ പേറുന്ന 16 കഥകള്‍Write Your Review about ഒരു പെൺകുട്ടി ഒരു പാനീയം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1 times