Book Name in English : Oru Rathriyudey Dooram
കുടുംബ ബന്ധങ്ങൾ, അതിലുണ്ടായ ചിതറിച്ചകൾ, പ്രണയം, നഷ്ടപ്രണയം, മനുഷ്യ ദൈന്യതകൾ, ചെറിയ മനുഷ്യരുടെ കൊച്ചു കൊച്ച് ആനന്ദങ്ങൾ, ഒറ്റപ്പെടലുകൾ, അഭിലാഷങ്ങൾ, സ്ത്രീയനുഭവങ്ങൾ തുടങ്ങി ജീവിതത്തെ തൊട്ടുനിൽക്കുന്ന വിഷയങ്ങളാണ് സുബി സുസൻ കഥകളാക്കി മാറ്റിയിരിക്കുന്നത്. ലോകമാകെ അടച്ചുപൂട്ടിയിരുന്ന ലോക്‌ഡൗൺ കാലം പല കഥകളിലും കടന്നുവരുന്നു. അങ്ങനെ, അറിഞ്ഞോ അറിയാതെയോ ഈ കഥകൾ നാം ജീവിച്ച കാലത്തിൻ്റെ ചരിത്ര രേഖ കുടിയാവുന്നുണ്ട്. മലയാളിയുടെ പിന്നാമ്പുറത്ത് എപ്പോഴും മഴയുടെ പെയ്ത്തു നടക്കുന്നു. നമ്മുടെ നല്ലതും ചീത്തയുമായ ധാരാളം ഓർമ്മകളിൽ മഴയും ജലവും താളമിട്ടു നിൽക്കാറുണ്ട്. ഈ സമാഹാരത്തിലെ പല കഥകളിലും മലയാള മഴ കൂടി അനുഭവിക്കാം.Write Your Review about ഒരു രാത്രിയുടെ ദൂരം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times