Book Name in English : Parajitharude Vishudhagrambam
വെള്ളിയോടൻ്റെ ’പരാജിതരുടെ വിശുദ്ധ ഗ്രന്ഥം’ എന്ന നോവൽ എനിക്ക് ഇഷ്ടപ്പെടാനുള്ള ഒന്നാമത്തെ കാരണം, അതിൻ്റെ സവിശേഷമായ വർത്തമാന സന്ദർഭം മൂലമാണ്. ഈ പുസ്‌തകം സവിശേഷമായ രീതിയിൽ നമ്മോട്, വർത്തമാന കാലത്തോട്. നമ്മുടെ ഹൃദയങ്ങളോട് ഒക്കെയും സംസാരിക്കുന്നു. മതേതര മനുഷ്യത്വത്തിൻ്റെ ഭാഗത്ത് നിന്ന്, ഈ കാലത്തിൻ്റെ ദുരനുഭവങ്ങളെ നോക്കിക്കാണുകയും ശക്തമായി ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഒരു നോവലാണ് പരാജിതരുടെ വിശുദ്ധ ഗ്രന്ഥം.
കെ. സച്ചിദാനന്ദൻ
ഒരു ചരിത്ര നോവലിൽ വസ്‌തുതകൾക്കും ഭാവനയ്ക്കും ഇടമുണ്ട്. പരാജിതരുടെ വിശുദ്ധ ഗ്രന്ഥത്തിൽ വെള്ളിയോടൻ രചനാപരമായ കൗശലത്തോടൊപ്പം ചരിത്ര പരമായ ബോധനത്തിലും ഏർപ്പെടുന്നു. വെള്ളിയോടൻ്റെ രചന തീർച്ചയായും വർത്തമാനജീവിതത്തെ ധിരമായും സ്നേഹോഷ്‌മളമായും സംബോധന ചെയ്യുന്ന ആഖ്യാനമാണ്. ഭയം മനുഷ്യരെ എങ്ങിനെ മാറ്റിത്തീർക്കുന്നു എന്നത് കൃത്യമായി നോവലിസ്‌റ്റ് അടയാളപ്പെടുത്തുന്നു.
ഡോ. പി. കെ. പോക്കർ
വെളളിയോടൻ രചിച്ച ’പരാജിതരുടെ വിശുദ്ധ ഗ്രന്ഥം’ എന്ന നോവൽ പൂർണ്ണമായും ഇന്ത്യയിലെ വർത്തമാന രാഷ്ട്രീയത്തെയാണ് അഡ്രസ്സ് ചെയ്തത്. ജയിക്കുന്ന മനുഷ്യരേക്കാൾ തോറ്റുപോയവരാണ് ചരിത്രത്തെ മുന്നോട്ടു നയിക്കുന്നത്. അങ്ങനെ ഹിന്ദുത്വ ദേശീയത എന്ന സങ്കുചിത താൽപര്യങ്ങൾ എങ്ങനെയാണ് ന്യൂനപക്ഷങ്ങളെ ഇരകളായി അപരവൽക്കരിക്കുന്നത് എന്ന് അതീവ തീവ്രതയോടെ അവതരിപ്പിച്ചിട്ടുണ്ട് വെള്ളിയോടൻ.
ഇ. കെ. ദിനേശൻWrite Your Review about പരാജിതരുടെ വിശുദ്ധഗ്രന്ഥം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 8 times