Book Name in English : Pranayathuram
ഒരു നോക്ക്, ഒരു വാക്ക്, ഒരു ചെറിയ കരുതൽ... ഇവകൊണ്ട് പോലും ഒരാളുടെ ലോകം മുഴുവൻ മാറാമെന്ന് വിശ്വസിക്കുന്നവർക്ക് പ്രണയാതുരം അവരുടെ തന്നെ കഥയായി മാറും.ആൺ-പെൺ ബന്ധങ്ങളുടെ ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഈ നോവൽ, പ്രണയത്തിനും സൗഹൃദത്തിനും ഇടയിലെ അതിസൂക്ഷ്‌മമായ അതിർത്തികളെ അതിമനോഹരമായി വരച്ചുകാട്ടുന്നു. സംസാരിക്കുന്ന നിമിഷങ്ങളിലും മൗനമായി കൂടെ നിൽക്കുന്ന സമയങ്ങളിലും ഒരാൾ മറ്റൊരാളെ എത്ര ആഴത്തിൽ സ്പർശിക്കാമെന്ന് ഓർമ്മിപ്പിക്കുന്ന നോവലാണിത്.ജീവിതത്തിന്റെ സംഘർഷങ്ങൾക്കിടയിലും ഹൃദയത്തെ മൃദുവായി തൊടുന്ന അപൂർവ്വ സ്നേഹനിമിഷങ്ങളിലൂടെ അതിഥിയും അരവിന്ദനും അവരുടെ യാത്ര തുടരുന്നു.Write Your Review about പ്രണയാതുരം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 6 times