Book Name in English : Sathyam Mathramayirunnu Ayudham
മുപ്പത്തൊന്നു വർഷം നീണ്ട ജയിൽ ജീവിതത്തെക്കുറിച്ച് പേരറിവാളൻ തന്റെ മോചനത്തിനായി ഒരു പതിറ്റാണ്ടോളം ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകയോട് തുറന്നു പറയുന്നു. നിരപരാധിയെ കൊടുംകുറ്റവാളിയാക്കാനുള്ള സംവിധാനങ്ങൾ നിയമവ്യവസ്ഥയിലുണ്ടെന്ന് ജീവിതംകൊണ്ട് തെളിയിച്ച പേരറിവാളനുമായുള്ള ഈ സംഭാഷണം രാജീവ്ഗാന്ധി വധക്കേസിന്റെ നാനാവശങ്ങളിലേക്ക് വെളിച്ചം വീശുന്നു. തോൽക്കരുത് എന്ന നിശ്ചയദാർഢ്യം ഉണ്ടായിരുന്നു . ദൈവവിശ്വാസി അല്ല .ആയിരുന്നെങ്കിൽ ദൈവത്തോട് പരാതി പറയാമായിരുന്നു. ദൈവത്തിന്റെ തീർപ്പാണിത് എന്ന് സമാധാനിക്കാമായിരുന്നു. ഇവിടെ ഞാൻ തന്നെ എന്റെ മാർഗം തേടി കണ്ടുപിടിക്കേണ്ടിയിരുന്നു. പലതവണ തോറ്റുവീണിട്ടുണ്ട്. എത്ര തവണ വീണാലും ഞാൻ എഴുന്നേറ്റ് നിൽക്കുമായിരുന്നു .വീണുപോകുന്ന എല്ലാ സാധാരണക്കാർക്കും എന്റെ അനുഭവം ഒരു പാഠമായിരിക്കണം എന്നാണ് ആഗ്രഹം. എത്ര വീണുപോയാലും സത്യത്തെ മുറുകെപിടിച്ച് പോരാടണം. ജയിക്കുന്നത് വരെ പോരാടണം. തലതാഴ്ത്തരുത്. മറ്റൊരു നിരപരാധിക്ക് ഇത്രയധികം കഷ്ടപ്പെടേണ്ടിവരരുത്. -പേരറിവാളൻWrite a review on this book!. Write Your Review about സത്യം മാത്രമായിരുന്നു ആയുധം Other InformationThis book has been viewed by users 205 times