Book Image
  • Selected Books of Sunil Parameshwaran 1
  • back image of Selected Books of Sunil Parameshwaran 1

Selected Books of Sunil Parameshwaran 1

സുനില്‍ പരമേശ്വരന്‍

Selected Books of Sunil Parameshwaran 1
Following are the 5 items in this package
Printed Book

Rs 1,030.00
Rs 927.00

1)  അനന്തഭദ്രം by സുനില്‍ പരമേശ്വരന്‍

Rs 300.00
Rs 282.00
ദിഗംബരൻ എന്ന യുവമാന്ത്രികന്റെ പ്രണയവും പ്രതികാരവും രതിയും ആഭിചാരവും കൊണ്ട് അന്ധകാരത്തിലായിപ്പോകുന്ന ശിവപുരം എന്ന ഗ്രാമത്തിന്റെ കഥ പറയുന്നു ഈ മാന്ത്രികനോവൽ.
ചലച്ചിത്രലോകത്തും അംഗീകാരങ്ങൾ വാങ്ങിക്കൂട്ടി ചലനങ്ങൾ സൃഷ്ടിച്ച മാന്ത്രികതയുടെ മാസ്മരവലയം സൃഷ്ടിച്ച രചന.
രണ്ടായിരത്തി നാലിൽ പ്രശസ്ത ഛായാഗ്രാഹകനായ സന്തോഷ് ശിവൻ സംവിധാനം ചെയ്തു ചലച്ചിത്രമാക്കിയ അനന്തഭദ്രം സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി.
ഭീതിയുടെയും ഭീകരതയുടെയും അന്തരീക്ഷത്തിലുടെ വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്ന പ്രത്യേക ‘മാന്ത്രികനോവലിന്റെ ഏറ്റവും പുതിയ പതിപ്പ്.
അനന്തഭദ്രം

2)  പന്ത്രണ്ടാം പകിട- ഞാൻ ശകുനി by സുനില്‍ പരമേശ്വരന്‍

Rs 300.00
Rs 270.00
പകയുടെ ഗന്ധകം നിറച്ച മനസ്സുമായി സ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ് സ്വന്തം മണ്ണും കുലവും നശിപ്പിച്ചവർക്ക് ഒപ്പം നിന്ന് അവരുടെ ശത്രുവിനെ ഉന്മൂലനാശം നടത്താനെന്ന വ്യാജേന കിടപ്പാടവും അന്നവും കൊടുത്തവർ യുദ്ധക്കളത്തിൽ നുറുങ്ങിവീഴുന്നതുകണ്ട് ആത്മനിർവൃതിയോടെ നിന്ന ധീരയോദ്ധാവ്, ‘ഗാന്ധാരത്തിലെ സൗബലൻ എന്ന ശകുനി…
മഹാഭാരത യുദ്ധത്തിന്റെ ഏടുകളിൽ നിന്ന് അടർത്തിയെടുത്ത് കഠിന തപസ്സ് കൊണ്ട് പതിമൂന്ന് ദിവസത്തെ കഠിനപ്രയത്നത്തിലൂടെ സൃഷ്ടിച്ചെടുത്ത കൃതി.
ശകുനി. ഇതുവരെ നിങ്ങൾ അറിയാത്തത്. ഇതുവരെ നിങ്ങൾ കേൾക്കാത്തത്.
പന്ത്രണ്ടാം പകിട- ഞാൻ ശകുനി

3)  വെള്ളിമന by സുനില്‍ പരമേശ്വരന്‍

Rs 180.00
Rs 162.00
വെള്ളിമനയുടെ നെടുകെയുള്ള പാതയിലൂടെ ജീപ്പ് ഇരമ്പിപ്പാഞ്ഞു പോയി അതിനുള്ളില്‍ ശ്വാസം മാത്രം ബാക്കിയുള്ള രണ്ടു സിംഹങ്ങള്‍ കിടന്നു. ഭൂമി കറങ്ങുന്നതും സൂര്യന്‍ കത്തിജ്വലിക്കാന്‍ തുടങ്ങുന്നതുമറിയാതെ.
വെള്ളിമന

4)  വേദാംഗുലി by സുനില്‍ പരമേശ്വരന്‍

Rs 175.00
Rs 157.00
കൈകളിൽ ഒൻപതു വിരലുമായ് അവൾ ചീമേനി കുന്നിറങ്ങി കുതിച്ചൊഴുകുന്ന പുഴകടന്നു ചീമേനി തറവാടിലേയ്ക്ക് അവൾ ഇടതുകാൽ വച്ച് കയറി വന്നപ്പോൾ തൊഴുത്തിലെ പോത്ത് വല്ലാതൊന്നമറി. മലവെള്ളപാച്ചിലിൽ ഒഴുകി വന്ന അവദൂതൻ ജന്മം നൽകിയ വേദാംഗുലി. കാലത്തിന്റെ കണക്കുകൾ തെറ്റിച്ച് കാലത്ത മറികടന്നുപോയ വേദാംഗുലി.
കടമറ്റത്തച്ചന്റെ അനുഗ്രഹവുമായ് അവളെ പ്രാണനോടു ചേർക്കാൻ ആയിരം കൈയ്യുകളുമായ് അവൻ തോമ, കടമറ്റത്തു തോമ. ദോംഗുലിയുടെയും തോമയുടെയും നിശബ്ദ പ്രണയത്തിലൂടെ മുന്നോട്ടു കുതിച്ചൊഴുകുന്ന മാന്ത്രികതയുടെ അതിർവരമ്പുകൾ കടന്ന് അതിഭീകരമായ മുഹൂർത്തങ്ങൾ ഒരുക്കി മുന്നോട്ട് ഒഴുകുമ്പോൾ ചീമേനി ഭഗവതിയും കടമറ്റത്തച്ചനും അനുഗ്രഹവുമായ് കാത്തുനിന്നോ…
വേദാംഗുലി

5)  കാക്ക മാന്ത്രികൻ by സുനില്‍ പരമേശ്വരന്‍

Rs 150.00
Rs 141.00
കുട്ടികളുടെ ലോലമനസ്സുകളിലേയ്ക്ക് ഇഴുകിച്ചേരുന്ന മൃദുലവും ആകാംഷ വർദ്ധിപ്പിക്കുന്നതുമായ ഒരു കുഞ്ഞുമാന്ത്രിക കഥ.
കാക്ക മാന്ത്രികൻ എന്ന ദുഷ്ടമന്ത്രവാദി സ്വർണ്ണഖനി തട്ടിയെടുക്കുന്നതിന് വേണ്ടി കാക്കത്തുരുത്തിലേയ്ക്ക് കടത്തിക്കൊണ്ടു പോയ തന്റെ മുത്തശ്ശിയെ തേടിപ്പോകുന്ന കണ്ണൻകുട്ടി എന്ന ചെറുബാലന്റെ അതിസാഹസികമായ യാത്രാനുഭവങ്ങൾ. കഥാന്ത്യത്തിൽ കുട്ടികൾക്ക് പകർന്നുനൽകുന്ന സന്ദേശത്തിലൂടെ കാക്ക മാന്ത്രികൻ ശ്രദ്ധയാകർഷിക്കുന്നു.
ബാലസാഹിത്യത്തിന്റെ അമ്മയായിരുന്ന സുമംഗലയുടെ മകൾ ഉഷാനീലകണ്ഠൻ എഴുതിയ അവതാരികയിലൂടെ കാക്ക മാന്ത്രികൻ ഹൃദയസ്പർശിയായ ഒരു ബാലസാഹിത്യ കൃതിയായി മാറുന്നു.
കാക്ക മാന്ത്രികൻ
Write a review on this book!.
Write Your Review about Selected Books of Sunil Parameshwaran 1
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 529 times