Book Name in English : Sthreeye Itha Ninte Makan
‘കമ്പിളികണ്ടത്തെ കല്‍ഭരണികള്‍’ അവസാനിക്കുന്നിടത്തുനിന്നാണ് ‘സ്ത്രീയേ, ഇതാ നിന്റെ മകന്‍’ തുടങ്ങുന്നത്. ദുരിതമയമായ നാട്ടിലെ ജീവിതം തീര്‍ന്നല്ലോ എന്നും പാരീസിലെ ജീവിതം പട്ടുമെത്തയാവുമല്ലോ എന്നും ആശ്വസിച്ചുകൊണ്ടാണ് ഞാന്‍ ‘കമ്പിളികണ്ടം’ അടച്ചുവെച്ചത്. പക്ഷേ, അതിനെക്കാള്‍ സംഭവബഹുലവും സംഘര്‍ഷഭരിതവുമാണ് ബാബു അബ്രഹാമിന്റെ പില്‍ക്കാലജീവിതം എന്ന് ഈ പുസ്തകം വിളിച്ചുപറയുന്നു.
-അഷ്ടമൂര്‍ത്തി
കമ്പിളികണ്ടത്തെ കല്‍ഭരണികള്‍ എന്ന ഹൃദയസ്പര്‍ശിയായ ഓര്‍മ്മപ്പുസ്തകത്തിനുശേഷം ബാബു അബ്രഹാം തന്റെ ജീവിതവഴികള്‍ വീണ്ടും തുറന്നെഴുതുന്നു. ഹൈറേഞ്ചിന്റെ പച്ചപ്പില്‍നിന്ന് വെളിച്ചങ്ങളുടെ നഗരമായ പാരീസിലേക്ക് പറിച്ചുനടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളും, പ്രവാസത്തിന്റെ കൊടുംശൈത്യത്തില്‍ അവന്‍ നേരിട്ട കനല്‍വഴികളും മറയില്ലാതെ കോറിയിടുന്നു ഇതില്‍. ചതിയുടെയും ഏകാന്തതയുടെയും ഇരുണ്ട തുരങ്കങ്ങളില്‍ തളര്‍ന്നുപോയപ്പോള്‍ അവന് വഴികാട്ടിയായത് അമ്മ നന്ദികുന്നേല്‍ മേരിയുടെ വാക്കുകളായിരുന്നു. അമ്മയും കമ്പിളികണ്ടം എന്ന നാടും പകര്‍ന്നുനല്‍കിയ ജീവിതപാഠങ്ങളിലൂടെ, തകര്‍ച്ചകളില്‍നിന്ന് പുതിയൊരു ജീവിതത്തിലേക്കു നടന്നുകയറിയ ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ ആഖ്യാനമാണ് സ്ത്രീയേ, ഇതാ നിന്റെ മകന്‍.Write Your Review about സ്ത്രീയേ ഇതാ നിൻ്റെ മകൻ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times