Image of Book തൂക്കുംഗ്ലോ പിക്കുംഗ്ലോ
  • Thumbnail image of Book തൂക്കുംഗ്ലോ പിക്കുംഗ്ലോ
  • back image of തൂക്കുംഗ്ലോ പിക്കുംഗ്ലോ

തൂക്കുംഗ്ലോ പിക്കുംഗ്ലോ

Publisher :H and C Books
ISBN : 9789389770209
Language :Malayalam
Edition : 2020
Page(s) : 98
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Thukkumglow Pikkumglow

നാലേ നാലാള്‍ മാത്രമറിയുന്ന ഒരു വിരലെഴുത്തുകാരന്റെ – ഫോണ്‍സ്‌ക്രീനില്‍ വിരല്‍ കൊണ്ടെഴുതുന്നവന്‍ – തലവര തിരുത്തിയ ശീര്‍ഷകത്തിന്റെ കഥയാണ് തുക്കുംഗ്ലോ പിക്കുംഗ്ലോ. ലൈക്കും കമന്റും ഷെയറുമായി ആ വിരലെഴുത്ത് നേടിയെടുക്കുന്ന മൈലേജ്, നവമാധ്യമങ്ങളുടെ പൊള്ളത്തരങ്ങളിലേക്കുള്ള ഒളിയമ്പാണ്. ഒരു നഗരജീവിയുടെ മാലിന്യ നിര്‍മാര്‍ജനസമസ്യകളാണ് ടോട്ടല്‍ വെയ്‌സ്റ്റ്. മധുവിധുവിന്റെ മധു ചോര്‍ത്തിയ ഒരു സെല്‍ഫിചിത്രമാണ് സെല്‍ഫി. ഇങ്ങനെ ചെറുചിരിയുടെ ഫ്‌ളാഷ്‌ലൈറ്റില്‍ ക്ലിക്കിയ കാലത്തിന്റെ പോര്‍ട്രെയിറ്റുകളാണ് ബിബിന്റെ കഥകള്‍. തുമ്മിയാല്‍ തെറിക്കുന്ന മൂക്കും, പന്തീരാണ്ടുകാലംകൊണ്ടും നിവരാത്ത വാലുമായി ഒരു നാടും അതിലെ നാട്ടാരും നടന്നുതീര്‍ക്കുന്ന ദൂരങ്ങള്‍ കഥാകാരന്‍ ഇവിടെ പോസ്റ്റുന്നു. ഈ തലമുറയും ആ തലമുറയും ഇതില്‍ നിരന്തരം പോരടിക്കുന്നു.
Write a review on this book!.
Write Your Review about തൂക്കുംഗ്ലോ പിക്കുംഗ്ലോ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 19 times