Book Name in English : Varayezhuthukal
വരകളോടും നിറങ്ങളോടുമെന്നപോലെ സൗഹൃദങ്ങളിലും ആത്മബന്ധങ്ങളിലും തീക്ഷ്‌ണമായ മമത പുലർത്തിയിരുന്നു മോപ്പസാങ് വാലത്ത്. ’വരയെഴുത്തുകളി’ലെ കുറിപ്പുകളിലൂടെ കടന്നുപോകുന്ന ഓരോ വായനക്കാരനും ഈ ജൈവികതയുടെ ധന്യത അനുഭവിച്ചറിയാനാകും. പ്രകൃതിയെയും സകല ജീവരാശികളെയും പ്രണയിച്ചിരുന്ന ആർദ്രമാനസനായ കലാകാരൻ. തന്നോടൊപ്പം ജീവിതയാത്രയിലൂടെ കടന്നുവന്ന ഓരോ സഹയാത്രികരെയും. അതിനു ഭൂമികയായ ദേശങ്ങളെയും കാഴ്ചകളെയും അടയാളപ്പെടുത്തുന്ന ഹൃദയത്തുടിപ്പുകളാണ് ഈ കുറിപ്പുകൾ. പറയാനും പങ്കുവയ്ക്കാനും ഇനിയുമൊരുപാട് ശേഷിച്ചിരിക്കെ, അതിനായി കാത്തുനിൽക്കാനാവാതെ യാത്രാമൊഴി ചൊല്ലേണ്ടിവന്ന പ്രിയ സുഹൃത്തിൻന്റെ കയ്യൊപ്പ് പതിഞ്ഞ ഈ കൃതി ഹൃദയപൂർവ്വം വായനാലോകത്തിനു മുന്നിൽ സമർപ്പിക്കുന്നു.
കെ. വി. മോഹൻകുമാർWrite Your Review about വരയെഴുത്തുകൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 4 times