Book Name in English : Amarukashathakam
പ്രണയഭാവങ്ങളുടെ അനശ്വരകാവ്യമായ അമരുകശതകത്തിന് ഉമേഷ് പി നരേന്ദ്രൻ തയ്യാറാക്കിയ ആധുനികവും ലളിതവുമായ പദ്യപരിഭാഷയും വ്യാഖ്യാനവുമാണ് ഈ ഗ്രന്ഥം. അക്ഷരാർഥത്തിലുള്ള വിവർത്തനത്തിനു പകരം കാവ്യാനുഭവം ഒട്ടും ചോർന്നുപോകാതെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സംസാരഭാഷയോട് അടുത്തുനിൽക്കുന്ന ശൈലിയിലാണ് ഇത് പുനരാവിഷ്കരിച്ചിട്ടുള്ളത്. അന്വയക്രമത്തിലുള്ള അർഥവിവരണവും മുൻകാല പരിഭാഷകളുടെ സമാഹരണവും ഈ കൃതിയെ മികച്ചൊരു താരതമ്യപഠനഗ്രന്ഥം കുടിയാക്കി മാറ്റുന്നു. കേവലമൊരു ശൃംഗാരകാവ്യമെന്നതിലുപരി, സ്ത്രീപക്ഷത്തുനിന്നുള്ള ആഴത്തിലുള്ള സാമൂഹിക-മനശ്ശാസ്ത്ര വിശകലനങ്ങളിലൂടെ ഈ പുസ്തകം വേറിട്ടൊരു വായനാനുഭവം സമ്മാനിക്കുന്നുWrite Your Review about അമരുകശതകം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 12 times