Book Name in English : Oorubhangam
മഹാകവി ഭാസന്റെ പ്രശസ്‌ത സംസ്‌കൃതകൃതിയാണ് ഊരുഭംഗം. കുരുക്ഷേത്രയുദ്ധത്തിൻ്റെ അവസാനം സ്വമന്തപഞ്ചകതീരത്തുവെച്ച നടക്കുന്ന തിമദുര്യോധനന്മാർ തമ്മിലുള്ള യുദ്ധ മാണ് ഇതിലെ ഇതിവൃത്തം. വ്വാജയുദ്ധത്തിൽ ഊരുതുട) തകർന്ന് മരണാസന്നനായി കിടക്കുന്ന ദുര്യോധനൻ ആണ് ഈ കൃതിയിലെ കേന്ദ്രകഥാപാത്രം ഈ പ്രപഞ്ചത്തിൽ യാതൊന്നിനും അനശ്വരതയില്ലെന്നും, പണവും, പ്രശസ്‌തിയും, ഗർവും എല്ലാം ഏതുനിമി.ലവും തകർന്നടിഞ്ഞോക്കാമെന്ന ഒരു ധ്വനികുടി ഈ കൃതിയിലുണ്ട്.
യുദ്ധത്തിൻറെ അതിഭീകരതയും, യുദ്ധാനന്തരം ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ വിലാപവും, മരണത്തോടടുക്കുമ്പോൾ താൻ തൻ്റെയും, കുടുംബത്തിൻറെയും നയക്കുവേണ്ടി ചെയ്‌തതെല്ലാം തെറ്റായിരുന്നു എന്ന ദുര്യോധനൻ്റെ ചിന്തകൾകൂടി ഇതിൽ കടന്നുവരുന്നത് കൃതിയെ കൂടുതൽ ആർദ്രമാക്കുന്നു. മഹാകവി ഭാസൻറെ പ്രസ്‌തുത സംസ്ക്യതകൃതി ഏവർക്കും മനസ്സിലാവുന്ന രീതിയിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്‌ത് പൊതുജന സമക്ഷം എത്തിച്ചിരിക്കുകയാണ് റിട്ട. സംസ്‌കൃതം അധ്യാപിക ശ്രീമതി സരോജാദേവി ടീച്ചർ. സംസ്കൃതത്തിലെ വ്യാകരണം കുടി ഉൾപ്പെടുത്തിയിട്ടുള്ള ഈ ഗ്രന്ഥം കുട്ടികൾക്കും മുതിർന്നവർക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നതിൽ സംശയമില്ല.Write a review on this book!. Write Your Review about ഊരുഭംഗം Other InformationThis book has been viewed by users 16 times