Book Name in English : Oru Gusthikkarante Aathmakatha
മലയാളസാഹിത്യഭൂമികയില്‍ ഒരു ഇതിഹാസനോവലിന്റെ പിറവിയുടെ ഉദ്‌ഘോഷങ്ങള്‍ ജോജിയുടെ ഈ കൃതിയിലൂടെ ഞാന്‍ തിരിച്ചറിയുന്നു. കാലത്തിന്റെ സംക്രമണങ്ങള്‍ നോവലിന്റെഅനുഭൂതിപാഠങ്ങളായി തെളിഞ്ഞ് വായനയുടെ അകംപുറങ്ങളില്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു.– ബാലചന്ദ്രന്‍ വടക്കേടത്ത്ദീര്‍ഘവര്‍ഷങ്ങളിലെ ഗവേഷണത്തിന്റെയും പഠനത്തിന്റെയും മൗനത്തിന്റെയും മനനത്തിന്റെയും സാഫല്യമാണ് ജോജിയുടെ ഈ കൃതി. ഒരു മഹാപ്രസ്ഥാനത്തിന്റെ വ്യതിരിക്തമായ അയനങ്ങള്‍ നാടിന്റെ തീരാവ്യഥകളാകുന്നതിന്റെ കല്ലില്‍ കൊത്തിയ അക്ഷരശില്പമാണ് മഹത്തായ ഈ ആഖ്യായിക.– സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്നോവല്‍ എന്ന കലയുടെ മഹാസൗന്ദര്യത്തെ ആകാശപ്പരപ്പിലേക്ക് പടര്‍ത്തുന്ന ഈ രചന വായനക്കാരുടെ ഹൃദയമസ്തിഷ്‌കങ്ങളെ അനുനിമിഷം അസ്വസ്ഥമാക്കുന്നു. ‘പണ്ടേയുള്ള കതകുകളേ ഉയര്‍ന്നിരിപ്പിന്‍, മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ’ എന്ന ബൈബിള്‍വചനത്തെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ജോജി എന്ന എഴുത്തുകാരന്റെ ഗംഭീരമായ തിരിച്ചുവരവിനെ ഈ നോവല്‍ രേഖപ്പെടുത്തുന്നു.– എം.കെ. ശ്രീകുമാര്‍ജോജിയുടെ ആദ്യ നോവല്‍Write Your Review about ഒരു ഗുസ്തിക്കാരന്റെ ആത്മകഥ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 7 times