Book Name in English : Oonattukarayile Charithrakadhakal
ഓണാട്ടുകര എന്ന മദ്ധ്യതിരുവിതാംകൂർ ദേശത്തെ, എഴുതപ്പെ ടാത്ത. പതിനഞ്ച് ചരിത്രകഥകളാണ് ഡോ. ചേരാവള്ളി ശശി അത്യന്തം ഹൃദ്യമായി ഇവിടെ അവതരിപ്പിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ചേവണ്ണൂർ കളരിയിലെ പഠനവും ചട്ടമ്പിസ്വാമിയുടെ ഓണാട്ടുകരബന്ധവും. ആലുംമൂട്ടിൽ ചാന്നാർ. കായംകുളം രാജാവ്, രാമയ്യൻദളവ, എരുവയിൽ അച്യുതവാരിയർ. കായംകുളം കൊച്ചുണ്ണി, വട്ടപ്പറമ്പിൽ വല്യമ്മ തൊട്ടുള്ള വരുടെയെല്ലാം അറിയപ്പെടാത്ത ജീവിതവും കഥകളും ഇവിടെ അനാവരണംചെയ്യുന്നു. ഒപ്പം തേവലക്കരക്ഷേത്രത്തിലെ സ്വർണ്ണ മോഷണം, പടവെട്ടും പത്തിനാഥപ്പണിക്കരുടെ ദുരന്തമരണം, ആലപ്പാട്ടെ അരയർ. കരുവാറ്റയിലെ ദലിതർ. ഓടാകൈമളുടെ തോൽവി എന്നിങ്ങനെ ചെട്ടിക്കുളങ്ങര ഐതിഹ്യങ്ങൾവരെ നമുക്ക് ഈ കൃതിയിൽനിന്നു ഗ്രഹിക്കാം. അനന്യസാധാരണവും അപൂർവ്വവുമായ ഈ കഥകൾ ഓരോന്നും സഹൃദയർക്കും ചരിത്രവിദ്യാർത്ഥികൾക്കും ലഭിക്കുന്ന നിധികളാണെന്ന് തീർത്തുപറയാം.Write Your Review about ഓണാട്ടുകരയിലെ ചരിത്രകഥകൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 6 times