Book Name in English : Kadampra Amsham
ഫ്രഞ്ചുകാർ മാഹി ഉപേക്ഷിച്ചുപോയശേഷവും ദുരൂഹതയോടെ നിൽക്കുന്ന കേരളത്തിൻ്റെയും കർണാടകത്തിൻ്റെയും അതിർത്തിയോടടുത്ത പ്രദേശമാണ് കടമ്പ്ര അംശം എന്ന കാട്.
ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളിലേക്കും നമ്മളെ കൊണ്ടെത്തിക്കുന്ന, പകൽപോലും ഭയത്തോടെയല്ലാതെ മനുഷ്യർക്ക് കടന്നുപോകാനാകാത്ത 23 കിലോമീറ്റർ റോഡിന് ഇരുവശവുമുള്ള കാട്... ഈ റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു കാർ. അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം കാടിനുള്ളിലെ രണ്ട് മൃതദേഹങ്ങളിലേക്കെത്തിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡെറിക് ഇമ്മൻ്റെയും മുൻ പോലീസുദ്യോഗസ്ഥൻ ബെഞ്ചമിൻ്റെയും സമാന്തര അന്വേഷണം വഴിതെളിക്കുന്നത് ആഭിചാരവും നിഗൂഢതകളും ചരിത്രവും ഇഴചേർത്തൊരുക്കിയ കുറ്റകൃത്യങ്ങളിലേക്കാണ്Write Your Review about കടമ്പ്ര അംശം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 6 times