Book Name in English : Khabarukalude khabar
വാൾത്തലയ്ക്ക് മുന്നിലിരുന്ന് കഥ പറഞ്ഞു കഥപറഞ്ഞ് കഥയെ ജീവിതവും ജീവിതത്തെ കഥയുമാക്കിയ ഷഹരസാദി ൻ്റെ പിൻമുറയിലേക്ക് തൻ്റേതായ കഥാഭൂമികയും, വ്യതിരിക്ത ശൈലിയും പദപ്രയോഗങ്ങളും ഇതിവൃത്തങ്ങളുമായാണ് അശ്വതി പാലേങ്ങൽ എന്ന കഥാക്യത്തിൻ്റെ പുതുവരവ്. ചെറുകഥാലോകം കെട്ടിലും മട്ടിലും പുതുക്കപ്പെട്ടുകൊണ്ടേയി രിക്കുന്ന നവകാലത്തിലേക്ക് അശ്വതി ചേർത്തുവയ്ക്കുന്ന കഥകൾ തിരിച്ചറിവുകളുടെ ഒറ്റവഴിയുടേതാണ്.ഉറച്ചതും സ്വതന്ത്രവുമായ ഭാഷയിലൂടെ ഈ കഥാകൃത്ത് കണ്ടെത്തുന്ന കാഴ്ചകൾ ജീവിതത്തിൻ്റെ ഒരു മറുലോകം നമുക്ക് കാട്ടിത്തരുന്നുണ്ട്.ശാസ്ത്രവും കഥാവഴികളും പലപ്പോഴും കൂട്ടിച്ചേർത്തു പരീക്ഷി ച്ചുകൊണ്ട് എഴുത്തിൻ്റെ വിചിത്രവഴികളിലൂടെ വായനക്കാരെ നടത്തുന്ന അശ്വതി തൻ്റെ നിലപാടുകളുടെ രാഷ്ട്രീയം ഉറക്കെ പ്രഖ്യാപിക്കുന്നു.Write Your Review about ഖബറുകളുടെ ഖബർ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 6 times