Book Name in English : Mathribhashayude Rashtreeyam
ലോകത്തെവിടെയുമുള്ള ഏതു മനുഷ്യനും ജീവിക്കുന്ന ഇടം മാതൃഭാഷയാണ്. കേരളീയനെ രൂപപ്പെടുത്തുന്നതും മലയാളിയാക്കുന്നതും മലയാളമെന്ന മാതൃഭാഷയാണ്. കേരളത്തെ സൃഷ്ടിച്ചത് മലയാളമാണ്. കേരളവികസനത്തിൻ്റെ ആധാരം മലയാളമാണ്. ഈ സത്യം സർക്കാരോ സമൂഹമോ തിരിച്ചറിയുന്നില്ല. അതുകൊണ്ടാണ് കേരളത്തിൽ മാതൃഭാഷയ്ക്കുവേണ്ടി സമരങ്ങൾ നടത്തേണ്ടി വരുന്നത്. മാതൃഭാഷ മനുഷ്യാവകാശമാണെന്ന ബോധ്യമാണ് ആ സമരങ്ങളെ നയിച്ചത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ആ സമരങ്ങളുടെ മുൻനിരയിലുള്ള ആർ.നന്ദകുമാറിന്റെ പഠനങ്ങളുടെ, ഭാഷാലേഖനങ്ങളുടെ സമാഹാരമാണ് മാതൃഭാഷയുടെ രാഷ്ട്രീയം. സമരങ്ങളുടെ നാൾവഴിരേഖയുടെയും, സിദ്ധാന്തങ്ങളുടെയും, പ്രയോഗത്തിന്റെയും ചരിത്രം കൂടിയാണ് റഫറൻസ് മൂല്യമുള്ള ഈ പുസ്തകം.Write Your Review about മാതൃഭാഷയുടെ രാഷ്ട്രീയം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 13 times