Image of the Book ഗ്രീഷ്മപാഠങ്ങള്‍
  • Thumbnail image of the Book ഗ്രീഷ്മപാഠങ്ങള്‍
  • back image of the book ഗ്രീഷ്മപാഠങ്ങള്‍

ഗ്രീഷ്മപാഠങ്ങള്‍

ISBN : 9789376886937
Language :Malayalam
Edition : 2026
Page(s) : 199
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 320.00
Rs 304.00

Book Name in English : Greeshmapadangal

എഴുത്തുകാരന്റെ പ്രസിദ്ധിയുടെ തണലില്‍ വിശ്രമിക്കാനിഷ്ടപ്പെടുന്നവരാണ് നമ്മുടെ വിമര്‍ശകരിലധികംപേരും. സേനന്‍ എന്ന നവാഗതന്റെ പുസ്തകമെടുത്തു നിരൂപണം നടത്തിയാല്‍ അവര്‍ക്കെന്തു പ്രയോജനം! ഈ നോവലിന്റെ വ്യത്യസ്തമായ അന്തരീക്ഷവും നൂതനമായ ശൈലിയും നല്ല വായനക്കാരെ തീര്‍ച്ചയായും ആകര്‍ഷിക്കും. ഈ നോവല്‍ എനിക്കിഷ്ടപ്പെട്ടു എന്നു പറഞ്ഞാല്‍ അതൊരു ഭംഗിവാക്കല്ല. ഹൃദയംതൊട്ടു ഞാന്‍ പറയുന്നു- എനിക്കിഷ്ടപ്പെട്ടു, വളരെ വളരെ.
-എം. സുകുമാരന്‍
സ്പാര്‍ട്ടക്കസിനെ കേന്ദ്രീകരിച്ചുള്ള ഈ കൃതി എനിക്കു ചില പുതിയ അറിവുകള്‍ തരികയുണ്ടായി. സ്പാര്‍ട്ടക്കസും പിതാവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍–ഗന്ധകത്തിന്റെ മഴയായും തീനാളങ്ങളുടെ ഉടുപുടവയായും ചുറ്റിവരിയുന്ന പിതൃപാശം–ബലികൊടുക്കപ്പെടുന്ന നേര്‍ച്ചമൃഗത്തിന്റെ തീക്ഷ്ണനിറങ്ങളില്‍ മനസ്സില്‍ എരിയുന്ന പ്രതീതി. ഈ ‘പാഠ’ങ്ങള്‍ക്ക് ഗ്രീഷ്മമെന്ന ഋതു അര്‍ത്ഥവത്താണ്.
-ആഷാമേനോന്‍

സ്പാര്‍ട്ടക്കസ് എന്റെയും പ്രിയപ്പെട്ട കഥാപാത്രമാകുന്നു. സ്പാര്‍ട്ടക്കസിന്റെ മുഴുവന്‍ ശക്തിയും ആവാഹിക്കുവാന്‍ സേനന് കഴിഞ്ഞു.
-എന്‍.എസ്. മാധവന്‍
മലയാളനോവല്‍ഭാവുകത്വത്തെ പുതുക്കിപ്പണിയാന്‍ കെല്‍പ്പുണ്ടായിരുന്ന ഒരു നോവലിന്റെ കാല്‍നൂറ്റാണ്ടിനു ശേഷമുള്ള വീണ്ടെടുപ്പ്‌

Write Your Review about ഗ്രീഷ്മപാഠങ്ങള്‍
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1 times