Book Name in English : Chittilasseriyile Choolam Vilikkar
മലയാളത്തിൽ ദേശത്തിൻ്റെ കഥകൾ ഒരുപാടു വന്നിട്ടുണ്ട്. എത്രയേറെ വൈവിധ്യ മാർന്ന കഥാപാത്രങ്ങൾ. ഒന്നിനൊന്ന് വേറിട്ട സംഭാഷണരീതികൾ. വ്യത്യസ്തമായ ഭൂമികകൾ. എല്ലാം മലയാളികൾ പരിചയപ്പെട്ടത് അത്തരം കഥകളിലൂടെയും നോവ ലുകളിലൂടെയുമാണ്. എന്നാൽ അതിൽ നിന്നൊക്കെ ഏറെ വിഭിന്നമായ ദേശകഥാ ഖ്യാനമാണ് ചിറ്റിലശ്ശേരിയിലെ ചുളംവിളിക്കാരിൽ കാണാനാവുക. ഇവിടെ പ്രകൃതി യാണ് മുഖ്യകഥാപാത്രം. മറ്റു കഥാപാത്രങ്ങളെല്ലാം ആ പ്രകൃതിയുടെ അംശങ്ങൾ മാത്രം. ഇതിലെ കഥാഗതിയെ നിശ്ചയിക്കുന്നതുപോലും പ്രകൃതിയുടെ മാറ്റങ്ങൾക്കനു സരിച്ചാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും മിത്തുകളും നിറഞ്ഞ ആ മണ്ണിൽ അശാ ന്തിയുടെ വിത്തുകൾ പാകിയതാരാണ്? വെള്ളാട്ട് കുന്നും ചിറ്റിലശ്ശേരിപ്പുഴയും അതിരു കാക്കുന്ന ചിറ്റിലശ്ശേരിയ്ക്ക് പുതിയ വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തുണ്ടോ? അതോ എന്നന്നേക്കുമായി ചിറ്റിലശ്ശേരി ഈ ഭൂമുഖത്ത് നിന്ന് ഇല്ലാതാവുകയാണോ?
സന്തോഷ് ഒരു ദേശം നിർമ്മിക്കാൻ എടുത്തിട്ടുള്ള വസ്തുക്കൾ ഏതെന്ന് ഒറ്റനോട്ടത്തിൽ കണ്ടെത്താം. എന്നാൽ അവയെ പരസ്പരം ബന്ധിപ്പിക്കാൻ ഉപയോഗിച്ച രസക്കൂട്ടുകൾ വായനക്കാർക്ക് അഗോചരങ്ങളാണ്. വായനയുടെ സ്വാദ് എന്ന അനുഭവത്തിൽക്കൂടി അത് നിങ്ങൾക്ക് കിട്ടുമെങ്കിലും അവയെന്ത് എന്ന് നിങ്ങൾക്ക് കാണില്ല! ഭാവന അല്ലെ ങ്കിൽ കലയുടെ മാജിക്ക് അതാണ്. - കെ.വി.മണികണ്ഠൻWrite Your Review about ചിറ്റിലശ്ശേരിയിലെ ചൂളംവിളിക്കാർ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 11 times