Book Name in English : Chorayil Ezhuthiya Vakku- Oru Padanam
പ്രാണരക്ഷാർത്ഥം പലായനം ചെയ്യവേ പ്രണയിനിയെ തന്നിൽ നിന്ന് തട്ടിയെടുത്തു കൊണ്ടുപോയി നശിപ്പിച്ച വനെ അതിക്രൂരമായി കൊന്നശേഷം ഭിത്തിയിൽ RA CHE (ജർമ്മൻ ഭാഷയിൽ പ്രതികാരം) എന്ന് ചോരയിൽ എഴുതി വെച്ച ഒരു കമിതാവിൻ്റെ കാലാതീതമായ പകയുടെ കഥയാ ണിത്. ദൈവം ഭരിക്കുന്ന സൗഹ്യദപ്രപഞ്ചത്തിൽ വിശ്വ സിക്കുന്ന മോർമൺ മതസ്ഥരുടെ കൈയിലകപ്പെട്ട ലൂസി എന്ന പെൺകുട്ടി ജെഫേഴ്‌സൺ ഹോപ്പ് എന്ന യുവാവിനെ ആദ്യമായി കണ്ടനാൾമുതൽ അനുരാഗവിവശയായി ആരാലും അകറ്റാൻ പാടില്ലാത്ത വിധം അടുത്തതോടെ സഭയെ ധിക്കരിച്ച് രക്ഷപ്പെട്ട് ഒളിച്ചോടാൻ ശ്രമിക്കുന്നു. എന്നാൽ വഴിമദ്ധ്യേ മതമേധാവികളുടെ കൈകളിൽപ്പെട്ട് അവരുടെ പദ്ധതി പൊളിയുന്നു. ദുരൂഹതകൾ നിറഞ്ഞതും ഉദ്വേഗഭരിതവുമായ സംഭവങ്ങളുടെ ചുരുളുകൾ അഴി ക്കുന്ന ചോരയിൽ എഴുതിയ വാക്ക് - ഒരു പഠനം സർ ആർതർ കോനൻ ഡോയലിൻ്റെ ആദ്യ ഷെർലക് ഹോംസ് നോവലാണ്.Write Your Review about ചോരയിൽ എഴുതിയ വാക്ക് ഒരു പഠനം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 4 times