Book Name in English : Nanyattarjathi
മുംബൈയിലെ സഞ്ജയ്‌ഗാന്ധി നാഷണൽ പാർക്കിൻ്റെ നിഗൂഢ വനാന്തരത്തിൽനിന്ന് കണ്ടെത്തിയ, വന്യമൃഗങ്ങൾ വികൃതമാക്കിയ ഒരു അജ്ഞാത മൃതദേഹം...
ഒരു സാധാരണ മരണാന്വേഷണമെന്നു കരുതിയ കേസ് അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ചത് വർഷങ്ങളായി മറഞ്ഞുകിടന്ന രഹസ്യങ്ങളുടെയും അതിസൂക്ഷ്‌മമായി ആസൂത്രണം ചെയ്‌ത കൊലപാതകത്തിന്റെയും ഞെട്ടിക്കുന്ന സത്യങ്ങളിലേക്കായിരുന്നു.
ആരാണ് കൊല്ലപ്പെട്ടത്? ആരാണ് കൊലയാളി? കൊടുംകാടിൻ്റെ ഹൃദയഭാഗത്ത് ആ മൃതദേഹം എങ്ങനെ എത്തി? ഓരോ ചോദ്യത്തിൻ്റെയും ഉത്തരം തുറന്നിടുന്നത് ദുരൂഹതയും വഞ്ചനയും നിറഞ്ഞ പുതിയ വഴിത്തിരിവുകളാണ്.
പ്രണയവും പ്രതികാരവും രഹസ്യങ്ങളും സസ്പെൻസും സമന്വയിക്കുന്ന ഈ മെഡിക്കൽ ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലർ, അവസാന പേജ് വരെ വായനക്കാരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തും. സത്യത്തിന്റെ മുഖംമുടി അഴിഞ്ഞുവീഴുമ്പോൾ നിങ്ങൾക്കായി കാത്തിരിക്കുന്നത് വിശ്വസിക്കാൻ പ്രയാസമുള്ള ഒരു വെളിപ്പെടുത്തലാണ്...Write Your Review about നന്യാറ്റാര്‍ജതി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 9 times