Image of the Book പ്രണയോപനിഷത്ത്
  • Thumbnail image of the Book പ്രണയോപനിഷത്ത്
  • back image of the book പ്രണയോപനിഷത്ത്

പ്രണയോപനിഷത്ത്

ISBN : 9789347624735
Language :Malayalam
Edition : 2026
Page(s) : 70
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 120.00
Rs 114.00

Book Name in English : Pranayopanishth

’ഗുരുവിന്റെ സമീപത്തിരുന്ന് ആത്മവിദ്യ അഭ്യസിക്കുക’ എന്നതാണ് ഉപനിഷത്ത് എന്ന വാക്കിന്റെ സാമാന്യാർത്ഥം. ബഹുവിധങ്ങളായ ഉപനിഷത്തുക്കളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ പ്രണയം ഒരു ഉപനിഷത്തായി പരിണമി ക്കുന്ന, തമ്മിൽ അർത്ഥം തിരയുന്ന, കേവല മോഹത്തിനുമപ്പുറത്തേക്കുള്ള അനശ്വരമായ പ്രേമാത്മാവിനെ തേടിയുള്ള അന്വേഷണമാണ് സജിൻ തളിയത്തിലിന്റെ പ്രണയകവിതകൾ. ആത്മവും അപരവും ഒന്നായി തീരുന്ന, നീയും ഞാനും ഐക്യപ്പെടുന്ന ബോധതലമാണ് കവിതയുടെ കാതൽ. സർവ ചരാചരങ്ങളിലും നിന്നെ തിരയുകയും ഒടുവിൽ എന്നിൽ തന്നെയാണല്ലോ നീ എന്ന് തിരിച്ചറിയുകയും ചെയ്യുന്ന പ്രണയാനന്ദത്തെ കവിത അനാവരണം ചെയ്യുന്നു. പ്രണയത്തിന്റെ ഈ ഗൂഢ സൂത്രങ്ങൾ വായനക്കാർക്ക് എന്നും ഹൃദയത്തിൽ സൂക്ഷിക്കാവുന്നതാണ്.
- ബിനീഷ് പുതുപ്പണം
Write a review on this book!.
Write Your Review about പ്രണയോപനിഷത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times